UPDATES

അജിത് ഡോവലിന്റെ മകന്റെ നിക്ഷേപ സ്ഥാപനത്തിൽ ലുലു ഗ്രൂപ്പ് മേധാവി ഡയറക്ടർ; കമ്പനി തുടങ്ങിയത് നോട്ടുനിരോധിച്ച് 13 ദിവസത്തിന് ശേഷം

2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് 13 ദിവസങ്ങൾക്കു ശേഷമാണ് ഈ ഹെഡ്ജ് ഫണ്ട് നിലവിൽ വന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ കേയ്മാൻ ദ്വീപുകളിൽ ഒരു ‘ഹെഡ്ജ് ഫണ്ട്’ (വായ്പാധിഷ്ഠിത ഊഹക്കച്ചവടം നടത്തുന്നതിനുള്ള) സംരംഭം നടത്തുന്നതായി റിപ്പോർട്ട്. ദി കാരവൻ മാഗസിനാണ് സിംഗപ്പൂർ, യുനൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിടങ്ങളിൽ നിന്നും സംഘടിപ്പിച്ച രേഖകൾ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അനധികൃത നിക്ഷേപങ്ങൾ കുപ്രസിദ്ധിയുള്ള പ്രദേശമാണ് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയിൽ പെടുന്ന കേയ്മാർ ദ്വീപുകൾ.

ഈ ഹെഡ്ജ് ഫണ്ട് രജിസ്റ്റർ ചെയ്ത സമയവും ഏറെ ശ്രദ്ധേയമാണ്. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് 13 ദിവസങ്ങൾക്കു ശേഷമാണ് ഈ ഹെഡ്ജ് ഫണ്ട് നിലവിൽ വന്നതെന്ന് കാരവൻ റിപ്പോർട്ട് പറയുന്നു. വിവേക് ഡോവലിന്റെ ഈ ബിസിനസ്സ് അദ്ദേഹത്തിന്റെ സഹോദരൻ ശൗര്യ ഡോവലിന്റെ ബിസിനസ്സ് പരിപാടികളുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണെന്ന് കാരവൻ പറയുന്നുണ്ട്. ബിജെപി നേതാവായ ശൗര്യ, ഇന്ത്യ ഫൗണ്ടേഷൻ എന്ന ഒരു തിങ്ക്‌ ടാങ്കിനെ ഡയറക്ടര്‍ കൂടിയാണ്. മോദി സർക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ തലപ്പത്തിരിക്കുന്ന, സര്‍ക്കാരുമായി ഏറെ അടുപ്പം പുലർത്തുന്ന സ്ഥാപനമാണിത്.

ഒരു ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റായ വിവേക് ഡോവൽ യുകെ പൗരനാണ്. നിലവിൽ സിംഗപ്പൂരിലാണ് കഴിയുന്നത്. ജിഎൻവൈ ഏഷ്യ ഫണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിന്റെ പേര്. ജൂലൈ 2018ലെ ഒരു രേഖയിൽ പറയുന്നതു പ്രകാരം മുഹമ്മദ് അൽതാഫ് മുസ്ലിം വീട്ടിൽ, ഡോണ്‍ ഡബ്ല്യു ഇബാങ്ക്സ് എന്നിവരും ഈ സ്ഥാപനത്തിന്റെ ഡയറക്ടർമാരാണ്. ഇ ബാങ്ക്സിന്റെ പേര് നേരത്തെ പാരഡൈസ് പേപ്പേഴ്സ് ചോർന്നപ്പോഴും ഉയർന്നു വന്നിരുന്നു. പാനമ പേപ്പേഴ്സ് ചോർച്ചയുടെ ഘട്ടത്തിൽ പുറത്തുവന്ന പേരുകളിലൊന്നായ വാക്കേഴ്സ് കോർപ്പറേറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ജിഎൻവൈ ഏഷ്യാ ഫണ്ട് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ റീജ്യണൽ ഡയറക്ടറാണ് മുഹമ്മദ് അൽത്താഫ് മുസ്ലിം വീട്ടിൽ. നിലവിൽ ഖത്തറിലെ ദോഹയിലാണ് ഇദ്ദേഹമുള്ളത്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തിട്ടുള്ളയാളാണ് മുഹമ്മദ് അൽത്താഫ്.

കൂടുതൽ വായിക്കാം

Also Read: ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബൈ ഇന്ത്യക്ക് വിട്ടുതന്നതില്‍ ഇനിയും നിഗൂഡതകള്‍? ഇടയില്‍ ഒരു മലയാളി ബിസിനസുകാരനും?

‘നേഷൻ വിത്ത് നമോ:’ മോദിയുടെ പ്രചാരണ ടീമിലേക്ക് ആളെ വേണം; ഫുൾടൈം ജോലി; ഫ്രീലാൻസിങ് ഇല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍