UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംകെ സ്റ്റാലിൻ ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡണ്ട്; കരുണാനിധിക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യം

കരുണാനിധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിൽ അധികാരത്തർക്കം ഉടലെടുത്തിരുന്നു.

കരുണാനിധി തന്റെ പിൻഗാമിയായി തെരഞ്ഞെടുത്ത എംകെ സ്റ്റാലിനെ ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡണ്ടായി പാർട്ടിയുടെ ജനറൽ കൗണ്‍സിൽ യോഗം തീരുമാനിച്ചു. 2017 മുതൽ പാർട്ടിയുടെ വർക്കിങ് പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയാണ് 65കാരനായ സ്റ്റാലിൻ.

ഞായറാഴ്ചയാണ് എംകെ സ്റ്റാലിൻ നോമിനേഷൻ നൽകിയത്.

കരുണാനിധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിൽ അധികാരത്തർക്കം ഉടലെടുത്തിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് കുറെ നാളായി വിട്ടുനിൽക്കുന്ന കരുണാനിധിയുടെ മക്കളിലൊരാളായ അഴകിരി അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, മധുരൈ പ്രദേശത്തുപോലും പഴയ പ്രതാപമില്ലാത്ത അഴകിരിക്ക് കാര്യമായ മുന്നേറ്റമൊന്നും നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

2014ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പുറത്താക്കപ്പെട്ടയാളാണ് അഴകിരി.

കരുണാനിധിക്ക് ഭാരതരത്ന നൽകാൻ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ജനറൽ കൗൺസിലിൽ അവതരിപ്പിക്കപ്പെട്ടു. നാലായിരത്തോളം ജനറൽ കൗൺസിൽ മെമ്പർമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍