UPDATES

ട്രെന്‍ഡിങ്ങ്

അധികാരമേറ്റ് രണ്ട് മണിക്കൂര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി തുടങ്ങി

ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. കമല്‍നാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു – “ഒന്ന് ശരിയാക്കി. “മറ്റ് രണ്ടെണ്ണം ശരിയാക്കാനുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലുള്ള കാര്‍ഷിക കടം എഴുതിത്തള്ളല്‍ നടപടി തുടങ്ങി. സര്‍ക്കാരിന്റെ ആദ്യ ഭരണപരമായ തീരുമാനമാണിത്. അധികാരമേറ്റ് 10 ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കാര്‍ഷികകടങ്ങളും എഴുതിത്തള്ളുമെന്നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ ഏതാണ്ട് 56,000 കോടി രൂപയും ബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിനുണ്ടാവുക. ആകെ 1.87 ലക്ഷം കോടി രൂപ പൊതുകടമാണ് സംസ്ഥാനത്തിനുള്ളത്. കര്‍ഷകര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ചെറുകിട കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 51000 രൂപ ധനസഹായം തുടങ്ങിയവയും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.

പൊതുമേഖലാ, സഹകരണ ബാങ്കുകളില്‍ നിന്നായുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള ലോണുകള്‍ എഴുതിത്തള്ളും. ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. കമല്‍നാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു – “ഒന്ന് ശരിയാക്കി. “മറ്റ് രണ്ടെണ്ണം ശരിയാക്കാനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍