UPDATES

രാജ്യത്ത് സ്ഫോടനപരമ്പരകള്‍ ലക്ഷ്യമിട്ട് ഹിന്ദുത്വ ഭീകര സംഘടനകള്‍, ആക്രമണപദ്ധതി എടിഎസ് തകര്‍ത്തു, മൂന്ന് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതിക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ഹിന്ദുത്വ ഭീകര സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഗോ രക്ഷാസേനയുമായും ബന്ധമുള്ള മൂന്ന് പേരെ ഭീകരാക്രമണങ്ങള്‍ക്കുള്ള ശ്രമത്തിനിടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ക്രൂഡ് ബോംബുകളും ജെലാറ്റിന്‍ സ്റ്റിക്കുകളുമടക്കം സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതിക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈ, പൂനെ, സതാര, സോലാപൂര്‍, നല്ലസൊപാര എന്നിവിടങ്ങളില്‍ ഭീകരാക്രണം നടത്താന്‍ ലക്ഷ്യമിട്ടതായാണ് എടിഎസിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ഹിന്ദു ഗോവംശ് രക്ഷാസമിതി അംഗവും സനാതന്‍ സന്‍സ്ത അനുഭാവിയുമായ വൈഭവ് റാവുത്ത് (40) ആണ് പിടിക്കപ്പെട്ടവരില്‍ ഒരള്‍. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളുമായി കൂടി ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. കുപ്രസിദ്ധ ഹിന്ദുത്വ ഗുണ്ടാ നേതാവും ഭീമ കൊറിഗാവില്‍ ദലിതര്‍ക്കെതിരായ ആക്രമണത്തിന്റെ സൂത്രധാരനെന്ന ആരോപണം നേരിടുന്നയാളുമായ സംഭാജി ഭിഡെയുടെ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ സംഘടനയില്‍ അംഗമാണ് ഒരു പ്രതി സുധാന്‍വ ഗോന്‍ധലേക്കര്‍ (39). ശരത് കസല്‍ക്കറാണ് മറ്റൊരാള്‍. ഗോന്‍ധലേക്കറിനും കസല്‍ക്കറിനും സ്‌ഫോടകവസ്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരമുണ്ടായിരുന്നതായി എടിഎസ് പറയുന്നു. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്.

വൈഭവ് റാവുത്തിന്റെ വീട്ടില്‍ നിന്ന് 20 ക്രൂഡ് ബോംബുകള്‍, രണ്ട് ജെലാറ്റിന്‍ ഷീറ്റുകള്‍, ബോംബ് നിര്‍മ്മിക്കേണ്ട വിധം വിവരിക്കുന്ന നോട്ടുകള്‍, 16 വോള്‍ട്ട് ബാറ്ററി, ലൂസ് വയറുകള്‍, ട്രാന്‍സിസ്റ്ററുകള്‍ തുടങ്ങിയവയെല്ലാം ഇവരില്‍ നിന്ന് എടിഎസ് പിടിച്ചെടുത്തു. സ്വാതന്ത്ര്യദിനവും ബക്രീദും ലക്ഷ്യം വച്ചാണ് ഭീകരാക്രമണ ശ്രമമെന്നാണ് എടിഎസിന്റെ പ്രാഥമിക നിഗമനം. ആക്രമണ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടിയും കൂടുതല്‍ വിശദാംശങ്ങള്‍ക്കായുമുള്ള അന്വേഷണത്തിലാണ് എടിഎസ്. 15 ദിവസത്തേക്ക് മൂന്ന് പേരെയും കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് എടിഎസിന്റെ ആവശ്യം.

ഗോരക്ഷയുടെ പേരിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വൈഭവ് റാവുത്ത് പൊലീസിന്റെ നിരീക്ഷണത്തിലാണ് ഏറെക്കാലമായി. വൈഭവ് റാവുത്തിന് സനാതന്‍ സന്‍സ്തയുമായി യാതൊരു ബന്ധവുമില്ലെന്നാണ് സംഘടന പറയുന്നത്. എന്നാല്‍ വൈഭവിന് വേണ്ടി അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകും. ‘ഹിന്ദു ധര്‍മ്മ’ത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്നും ഇതുകൊണ്ടാണ് വൈഭവിനെ സഹായിക്കുന്നതെന്നുമാണ് അഭിഭാഷകന്‍സ സഞ്ജീവ് പുനലേക്കര്‍ പറയുന്നത്.

മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയാണ് ഹിന്ദുത്വ തീവ്രവാദ സംഘങ്ങള്‍ രാജ്യത്ത് വ്യാപകമായി ഉണ്ടെന്ന വിവരം ആദ്യം പുറത്തുവിടുന്നത്. ഇതിന്റെ അന്വേഷണത്തിനിടയില്‍ ആയിരുന്നു മുംബൈ ഭീകരാക്രമണം ഉണ്ടായതും അദ്ദേഹം ഉള്‍പ്പെടെ കൊല്ലപ്പെടുന്നതും. മലേഗാവ്, ഹൈദരാബാദ് മെക്ക മസ്ജിദ്, അജ്മീര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ സ്ഫോടങ്ങളിലും സംജ്തോത എക്സ്പ്രസ് ബോംബ്‌ വച്ച് തകര്‍ത്തത്തിലും ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പങ്കുണ്ട് എന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത് എങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുറ്റാരോപിതര്‍ മിക്കവാറും മോചിപ്പിക്കപ്പെടുകയായിരുന്നു. കേസ് അട്ടിമറിക്കുകയാണ് എന്ന് അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ ആരോപിക്കുകയുണ്ടായി.

മുംബൈയെ വീണ്ടും കലാപഭൂമി ആക്കാന്‍ തീ പകര്‍ന്നത് ആര്‍എസ്എസ് ബന്ധമുള്ള ഇവര്‍ രണ്ട് പേര്‍

രാജ്യത്ത് ഹിന്ദുത്വ ഭീകരസംഘങ്ങള്‍ ഉണ്ടെന്ന മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വെളിപ്പെടുത്തലിനെതിരെയും സംഘപരിവാര്‍ സംഘടനകളുടെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു കൊണ്ട് ഇപ്പോള്‍ അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്.

കല്‍ബുര്‍ഗിയുടെ പുസ്തകം നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്ന കാലത്താണ് നമ്മുടെയൊക്കെ ജീവിതം

വെടിയേറ്റ്‌ വീണ ഗൌരി; സംഘി ഭാരതത്തിന്റെ ഭൂപടം

അസീമാനന്ദ കുറ്റവിമുക്തനാകുമ്പോള്‍; ഹിന്ദുത്വ ഭീകരവാദി ആക്രമണ കേസുകളുടെ ഭാവി എന്താകും?

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

മലേഗാവ്; തടവറയിലെ ഇവരുടെ നരക ജീവിതത്തിനു എന്ത് പകരം നല്കും?

മതത്തിന്റെ അടിസ്ഥാനത്തിലാണോ ഭീകരവാദം നിര്‍ണയിക്കപ്പെടുക?

സംഝോതാ എക്സ്പ്രസ് സ്ഫോടനം: ന്യൂസ് എക്സിന്റെ സംഘപരിവാര്‍ പ്രേമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍