UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവംശ രക്ഷാ സമിതി പ്രവർത്തകരിൽ നിന്നും തോക്കുകളും ബോംബുകളും പിടിച്ചെടുത്തു

തോക്കുകളും ബോംബുകളുമെല്ലാം ഉത്തർപ്രദേശില്‍ നിന്നാണ് എത്തിച്ചതെന്ന് സംശയിക്കുന്നതായി ഭീകരവിരുദ്ധ സ്ക്വാഡ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഹിന്ദു ഗോവംശ രക്ഷാ സമിതി പ്രവർത്തകരിൽ നിന്ന് ഭീകരവിരുദ്ധ സ്കാഡ് പത്ത് തോക്കുകളും 20 ബോംബുകളും 50 ബോംബുകൾക്കാവശ്യമായ നിർമാസാമഗ്രികളും പിടിച്ചെടുത്തു. വൈഭവ് റൗത്ത്, ശരത് കാലസ്കർ, സുധാന്വ ഗോന്ധലേകർ എന്നിവരിൽ നിന്നാണ് ഇവയെല്ലാം പിടിച്ചെടുത്തത്. സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് ഇവരെല്ലാം. വൈഭവ് റൗത്തിന്റെ വീട്ടിലാണ് ആയുധങ്ങളെല്ലാം സൂക്ഷിച്ചിരുന്നത്.

തോക്കുകളും ബോംബുകളുമെല്ലാം ഉത്തർപ്രദേശില്‍ നിന്നാണ് എത്തിച്ചതെന്ന് സംശയിക്കുന്നതായി ഭീകരവിരുദ്ധ സ്ക്വാഡ് പറഞ്ഞു. ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കുമെന്ന് സ്വാഡ് അറിയിച്ചു.

യുക്തിവാദിയായ നരേന്ദ്ര ധബോൽ‌ക്കർ, സിപിഐ നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വീരേന്ദ്ര തൗദെ എന്ന ഇഎൻടി സ്പെഷ്യലിസ്റ്റില്‍ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നാണ് അന്വേഷകർ പുതിയ അറസ്റ്റുകളിലേക്ക് എത്തിയത്. ഇയാൾ ഭീകരവാദ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി നേതാവാണ്.

അതെസമയം ഭീകരസംഘടനയായ സനാതൻ സൻസ്ഥയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് അശോക് ചവാൻ രംഗത്തു വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍