UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാൽ താക്കറെ സ്മാരകത്തിന് 100 കോടി; ബിജെപി-ശിവസേന ശീതയുദ്ധം അയയുന്നു?

താക്കറെ മരിച്ച് ആറ് വർഷം കഴിഞ്ഞിട്ടും ഒരു സ്മാരകം നിർമിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

മഹാരാഷ്ട്രയിൽ ലോകസഭ-അസംബ്ലി തിരഞ്ഞെടുപ്പുകൾ അടുക്കവെ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കങ്ങളിൽ അയവ് വരുന്നതിന്റെ സൂചനകൾ വരുന്നു. മുംബൈയിൽ ശിവസേന നേതാവ് ബാൽ താക്കറെയും സ്മാരകം നിർ‌മിക്കാൻ 100 കോടി രൂപയുടെ ഫണ്ടനുവദിക്കാൻ സംസ്ഥാന കാബിനറ്റ് തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ വരുന്നു. ദീർഘകാലമായി ഇരു കക്ഷികൾക്കുമിടയിൽ തുടരുന്ന സംഘർഷങ്ങളെ തെരഞ്ഞെടുപ്പു കാലത്തേക്ക് താൽക്കാലികമായെങ്കിലും ശമിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ബാൽ താക്കറെ സ്മാരകം നിർമിക്കുന്നതിനുള്ള ഭൂമി കൈമാറ്റ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സിനെ ക്ഷണിച്ചതോടെയാണ് മഞ്ഞുരുകലിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഇതിനു പിന്നാലെ കാബിനറ്റ് ചേരുകയും പ്രസ്തുത ഭൂമിയിൽ സ്മാരകം നിർമിക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ദാദറിലെ ശിവജി പാർക്കിലുള്ള മേയറുടെ ബംഗ്ലാവിനടുത്തായാണ് സ്മാരകം നിർമിക്കുക. ബിഎംഎംസിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്മാരകം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമി.

ബാൽ താക്കറെയുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഭൂമി കൈമാറ്റം നടക്കുക. നാളെ (ജനുവരി 23ന്) ഗണേശപൂജയോടെ സ്മാരക നിർമാണത്തിന് തുടക്കമാകും. ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജോലികൾ തുടങ്ങുകയാണ് ലക്ഷ്യം. താക്കറെ മരിച്ച് ആറ് വർഷം കഴിഞ്ഞിട്ടും ഒരു സ്മാരകം നിർമിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഭൂമിപൂജ നടക്കുക ജനുവരി അവസാനത്തിലാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനും പാർട്ടിക്ക് പരിപാടിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍