നിലവില്‍, മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലസല്‍ഗാവില്‍ ഉള്ളിയുടെ മൊത്ത വില ക്വിന്റലിന് 2,300 രൂപയാണ്.
ദീപാവലിക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ പോകുന്നതിന് മുമ്പ് പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിനന്നുള്ള ഉള്ളി ഇറക്കുമതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംഎംടിസി ലിമിറ്റഡ്. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഉള്ളി കര്‍ഷകര്‍. പാകിസ്താന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടറാണ് എംഎംടിസി ലിമിറ്റഡ് തയ്യാറാക്കിയത്. ദീപാവലിക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ ഖാരിഫ് വിള വിളവെടുക്കാന്‍ പോകുമ്പോഴാണ് സര്‍ക്കാരിന്റെ നീക്കം.
സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ എംഎംടിസി ടെണ്ടര്‍ പ്രകാരം നവംബര്‍ അവസാനത്തോടെ ഇറക്കുമതി ചെയ്ത ചരക്കുകള്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം ഇവിടുന്നുള്ള പുതിയ വിളയും ഇറക്കുമതി ചരക്കും വിപണിയില്‍ ഒരേ സമയം എത്തിച്ചേരും. അതിനാല്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് നല്ല നിരക്കുകള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതാവുന്നുവെന്നാണ് പ്രതിഷേധത്തിന് കാരണമായി പറയുന്നത്.
നിലവില്‍, മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലസല്‍ഗാവില്‍ ഉള്ളിയുടെ മൊത്ത വില ക്വിന്റലിന് 2,300 രൂപയാണ്. മെട്രോകളില്‍ ചില്ലറ വില്‍പ്പന കിലോയ്ക്ക് 39-42 രൂപയ്ക്കാണ് നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഈ വിപണിയില്‍ ഉള്ളിയുടെ ശരാശരി വില കൂടിയത് ഏപ്രിലില്‍ ക്വിന്റലിന് 830 രൂപയില്‍ നിന്ന് മെയ് മാസത്തില്‍ 931 രൂപയിലും ജൂണില്‍ 1,222 രൂപയിലും ജൂലൈയില്‍ 1,252 രൂപയിലും ഓഗസ്റ്റില്‍ 1,880 രൂപയായും ഉയര്‍ന്നു. ഈ മാസം ഇതുവരെ ക്വിന്റലിന് ശരാശരി 2,377 രൂപയാണ് ലഭിച്ചത്.