UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മക്കള്‍ നീതി മയ്യം ഇടതോ വലതോ അല്ല; സെന്‍റര്‍-കമല്‍ ഹാസന്‍

ഈ യോഗം ഒരു സാമ്പിള്‍ മാത്രം

മക്കള്‍ നീതി മയ്യം ഇടതോ വലതോ അല്ല. മധ്യം ആയിരിക്കും. വന്‍ ജനാവലിയെ സാക്ഷിയാക്കി നടന്‍ കമല്‍ ഹാസന്‍ ഇന്നലെ പറഞ്ഞു. എല്ലാ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും നല്ലത് സ്വീകരിക്കുന്ന പ്രസ്ഥാനമായിരിക്കും തന്‍റേത് എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മക്കള്‍ നീതി മയ്യം അഥവാ പീപ്പിള്‍സ് ജസ്റ്റീസ് സെന്ററില്‍ സെന്‍റര്‍ എന്ന വാക്ക് ഉള്‍ക്കൊള്ളിക്കാന്‍ കാരണം തന്നെ പാര്‍ട്ടിയുടേത് മധ്യ നിലപാടാണ് എന്നു സൂചിപ്പിക്കാനാണ് എന്നു കമല്‍ പറഞ്ഞു. “ഇത് ഒരു ദിവസത്തെ കാര്യമല്ല. ദീര്‍ഘ കാലത്തേക്കുള്ളതാണ്. ഞാനിവിടെ കുറച്ചധികം കാലം ഉണ്ടാകും.” കമല്‍ കൂട്ടിച്ചേര്‍ത്തു.

“ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണ്. ഞാന്‍ നേതാവല്ല മറിച്ച് നിങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന അനുയായി മാത്രമാണ്.” വന്‍ കരഘോഷങ്ങള്‍ക്കിടയില്‍ കമല്‍ പറഞ്ഞു.

തന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ മുന്നോടിയായി നടത്തുന്ന സംസ്ഥാന പര്യാടനത്തിന് തുടക്കം കുറിച്ച ദിവസം തന്നെയാണ് പുതിയ പാര്‍ട്ടിയും കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. മധുരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംബന്ധിച്ചു.

“ഈ യോഗം ഒരു സാമ്പിള്‍ മാത്രമാണ്. ഇതുപോലുള്ള നിരവധി രാഷ്ട്രീയ യോഗങ്ങള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂ..” ആരംഭിക്കാന്നിരിക്കുന്ന സംസ്ഥാന പര്യടനത്തെകുറിച്ചുള്ള സൂചന നല്‍കിക്കൊണ്ട് കമല്‍ പറഞ്ഞു.

കമലിന്റെ പാര്‍ട്ടി പ്രഖ്യാപന വേദിയില്‍ എത്തിയ അരവിന്ദ് കേജ്രിവാള്‍ അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെ കുറിച്ച് ശ്രദ്ധയോടെ കേട്ടതിന് ശേഷം പുതിയ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ സന്ദേശം നല്‍കിക്കൊണ്ടാണ് കമലിന്റെ പാര്‍ട്ടിയെ സ്വാഗതം ചെയ്തത്.

ബുധന്‍ രാവിലെ ഏഴേമുക്കാലോടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് കമല്‍ തന്റെ പര്യടനത്തിന് തുടക്കം കുറിച്ചത്. ബിജെപി, എ ഐ എ ഡി എം കെ നേതാക്കളെ ഒഴിച്ച് രജനികാന്ത്, വിജയകാന്ത്, കരുണാനിധി,എം കെ സ്റ്റാലിന്‍ എന്നിവരുള്‍പ്പെടെയുള്ള തമിഴകത്തെ പ്രമുഖ രാഷ്ട്രീയക്കാരെയും ചലച്ചിത്രപ്രവര്‍ത്തകരെയും കമല്‍ പര്യടനത്തിനു മുന്നോടിയായി കണ്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍