UPDATES

ട്രെന്‍ഡിങ്ങ്

സുരേഷ് നായർ അടക്കമുള്ള മാലേഗാവ് സ്ഫോടനക്കേസിലെ പ്രതികൾ ഗൗരി ലങ്കേഷ് വധം നടപ്പാക്കിയവർക്കായി ബോംബ് പരിശീലന ക്യാമ്പുകൾ നടത്തി

മൊഴികൾ പ്രകാരം ‘ബാബാജി’, എന്ന് വിളിക്കപ്പെട്ടിരുന്ന ഒരാളും ‘ഗുരുജിമാർ’ എന്നും വിളിക്കപ്പെട്ടിരുന്ന മൂന്നുപേരുമാണ് പരിശീലനം നൽകിയത്.

മാലെഗാവ്, സംഝോധ എക്സ്പ്രസ്സ്, മക്കാ മസ്ജിദ്, അജ്മീർ ദർഗ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ ഹിന്ദുത്വ ഭീകരവാദി സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവർത്തകർ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളടങ്ങുന്ന സംഘത്തിനു വേണ്ടി ബോംബ് പരിശീലന ക്യാമ്പുകൾ നടത്തിയെന്ന് പ്രത്യേക അന്വേഷണസംഘം. 2011നും 2016നും ഇടയിലുള്ള കാലയളവിലാണ് ബോംബ് നിർമാണ പരിശീലനം നടന്നത്. മാലെഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഗ്യാ സിങ് താക്കൂർ ബിജെപിയുടെ വിജയമുറപ്പുള്ള സീറ്റുകളിലൊന്നായ ഭോപ്പാലില്‍ മത്സരിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. ഈ വിവരങ്ങളടങ്ങിയ രേഖകൾ പ്രത്യേക അന്വേഷണ സംഘം ഒരു ബംഗളൂരു കോടതിയിൽ സമർപ്പിച്ചു.

2006നും 2008നും ഇടയിലാണ് മാലെഗാവ്, സംഝോധ എക്സ്പ്രസ്സ്, മക്കാ മസ്ജിദ്, അജ്മീർ ദർഗ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായത്.

ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച രേഖകൾ പ്രകാരം, ബോംബ് നിർമാണ് ക്യാമ്പുകളിൽ പങ്കെടുത്ത പ്രതികളിൽ നിന്നുള്ള മൊഴികൾ പ്രകാരം ‘ബാബാജി’, എന്ന് വിളിക്കപ്പെട്ടിരുന്ന ഒരാളും ‘ഗുരുജിമാർ’ എന്നും വിളിക്കപ്പെട്ടിരുന്ന മൂന്നുപേരുമാണ് പരിശീലനം നൽകിയത്. ഇതിലെ ബാബാജി എന്നയാൾ 2018ൽ ഗുജറാത്തിൽ നിന്നും അറസ്റ്റിലായിരുന്നു. ഏതാണ്ട് 11 വർഷം ഒളിവിൽക്കഴിഞ്ഞ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യാനായത്. 2007 അജ്മീർ ദർഗ സ്ഫോടനക്കേസിലെ പ്രതിയാണിയാൾ. ഗൗരി ലങ്കേഷ് വധം നടപ്പാക്കിയ സനാതൻ സൻസ്ഥയുമായി ബന്ധമുണ്ട് ഇയാൾക്കെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ആര്‍ എസ് എസില്‍ റെഡി ടു വെയിറ്റും ‘കെ പി യോഹന്നാന്‍ വിഭാഗ’വും തമ്മില്‍ യുദ്ധം; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

‘ഗുരുജിമാർ’ എന്നറിയപ്പെട്ടിരുന്നത് മൂന്നുപേരാണ്. ഇവരെക്കുറിച്ച് സുരേഷ് നായരുടെ അറസ്റ്റിനു പിന്നാലെയാണ് വിവരം ലഭിച്ചത്. ഡാംഗെ, കൽസൻഗാര, അശ്വിനി ചൗഹാൻ എന്നിവരാണവർ. പ്രതാപ് ഹസ്ര എന്നു പേരായ മറ്റൊരു പരിശീലകൻ കൂടിയുണ്ടെന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു. ഇവരെല്ലാം സംഝോത എക്സ്പ്രസ്സ് സ്ഫോടനം അടക്കം എല്ലാ സ്ഫോടനക്കേസുകളിലും പ്രതികളാണെന്ന് അന്വേഷകർ കണ്ടെത്തി.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ പിന്തുടർന്നാണ് ഇവരെയെല്ലാം പിടികൂടിയത്. ഈ മൊഴികളെ വെച്ച് സ്കെച്ചുകൾ തയ്യാറാക്കി. സാങ്കേതിക വിശകലനത്തിലൂടെ ഇവര്‍ കഴിയുന്ന സ്ഥലവും കണ്ടെത്തി.

സുരേഷ് നായരെ 2018 നവംബർ മാസത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിലെ ഭറൂച്ചിൽ നിന്നും പിടികൂടിയത്. ഇയാൾക്ക് മറ്റുള്ള പ്രതികളുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്താണ് പൊലീസ് അവരെ തിരിച്ചറിഞ്ഞത്. ഡാംഗെ ഒരു മുൻ ആർ‌എസ്എസ് പ്രവർത്തകനാണ്. ഇയാൾക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ളയാളാണ്. ഡാംഗെയുടെയും കൽസംഗാരയുടെയും തലയ്ക്ക് 10 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഹക്‌ലയുടെ തലയ്ക്ക് 5 ലക്ഷം രൂപയാണ് പാരിതോഷികം. ഇരുവരും ഇപ്പോഴും ഒളിവിലാണ്.

ആകെ 19 ട്രെയിനിങ് ക്യാമ്പുകളാണ് സനാതൻ സൻസ്ഥ നടത്തിയതെന്ന് അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഈ ക്യാമ്പുകൾ നടന്നത്. ഇവയിൽ അഞ്ച് ഐഇഡി വിദഗ്ധരും പങ്കെടുത്തിരുന്നു.

ബാബാജി എന്നറിയപ്പെടുന്ന സുരേഷ് നായർ സന്യാസിമാരുടെ വേഷത്തിലാണ് കറങ്ങി നടന്നിരുന്നതെന്ന് പിടിയിലായവരുടെ മൊഴികൾ വ്യക്തമാക്കി. പെട്രോൾ ബോംബുകളും, ഇലക്ട്രിക്കൽ സർക്ക്യൂട്ടോടു കൂടിയ പൈപ്പ് ബോംബുകളും നിർമിക്കാൻ സുരേഷ് നായർക്കറിയാം.

മാലെഗാവ് സ്ഫോടനക്കേസിൽ ഇപ്പോൾ ജാമ്യത്തിലുള്ള പ്രഗ്യാ സിങ് ഭോപ്പാലിൽ നിന്ന് മത്സരിക്കുന്നുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ ജാമ്യം നേടിയത്. ഗൗരി വധക്കേസിലെ സുരേഷ് നായരടക്കമുള്ള പ്രതികൾക്ക് പ്രഗ്യയുമായി ബന്ധമുണ്ടെന്നാണ് അന്വേഷകരുടെ കണ്ടെത്തൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍