UPDATES

ട്രെന്‍ഡിങ്ങ്

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോ സുശീല്‍ കുമാര്‍ ഷിന്‍ഡെയോ? ആരാകും കോണ്‍ഗ്രസ് പ്രസിഡന്റ്?

ഷിന്‍ഡെയുടെ പേരിനൊപ്പം ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് കഴിഞ്ഞ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായിരുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേതാണ്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച സാഹചര്യത്തില്‍ ആരാകും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസിനെ നയിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതേസമയം ഷിന്‍ഡെയുടെ പേരിനൊപ്പം ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് കഴിഞ്ഞ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായിരുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേതാണ്.

ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റ് ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏതായാലും 1980കള്‍ക്ക് ശേഷം നെഹ്രു കുടുംബത്തിന് പുറത്ത് നിന്നുള്ള മൂന്നാമത്തെ പ്രസിഡന്റാണ് വരാന്‍ പോകുന്നത്. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവും സീതാറാം കേസരിയുമാണ് മറ്റുള്ളവര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍