UPDATES

ട്രെന്‍ഡിങ്ങ്

സിബിഐ ഓഫീസിന് ‘സംരക്ഷണം’ നൽകാൻ സിആർപിഎഫ് എത്തി; കേന്ദ്രം അട്ടിമറി ശ്രമം നടത്തുന്നുവെന്ന് മമത

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചതായി അറിയുന്നു. സിബിഐ ഓഫീസ് വളഞ്ഞിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്.

ഇപ്പോൾ മമതാ ബാനർജി താൻ പ്രഖ്യാപിച്ച ധർണ തുടങ്ങിയതായും റിപ്പോർട്ടുകളിൽ പറയുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജി ഡോവലാണ് മോദിയുടെ നിർദ്ദേശപ്രകാരം ഈ കളികളെല്ലാം കളിക്കുന്നതെന്ന് അവർ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളോട് പകപോക്കുകയാണ് മോദി. സംസ്ഥാനത്ത് ഒരു അട്ടിമറിക്ക് കേന്ദ്രം ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.

അതെസമയം കൊൽക്കത്ത പൊലീസ് വളഞ്ഞ സിബിഐ റീജ്യണൽ ഓഫീസിലേക്ക് അർധസൈനിക വിഭാഗം എത്തിയതായി റിപ്പോർട്ടുണ്ട്. കൊൽക്കത്തയിലെ സിജിഓ കോംപ്ലക്സിലുള്ള ഓഫീസിലേക്കാണ് സിആർപിഎഫ് എത്തിയത്. തന്റെ ജോയിന്റ് ഡയറക്ടറെ രക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചതായി സിബിഐയുടെ ഇടക്കാല ഡയറക്ടറായ എം നാഗേശ്വർ റാവു പ്രസ്താവിച്ചതിനു പിന്നാലെയാണ് അർധസൈനിക വിഭാഗം സ്ഥലത്തേക്ക് നീങ്ങിയത്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ തങ്ങൾ ജോലി ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

“വാറണ്ടില്ലാതെ പൊലീസ് കമ്മീഷണറുടെ വീട്ടിൽ കയറാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു?” -മമതാ ബാനർജി സിബിഐയോട്

കൊൽക്കത്തയിൽ കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘം പൊലീസ് കസ്റ്റഡിയിൽ; സിബിഐ റീജ്യണൽ ഓഫീസ് വളഞ്ഞു; മമതാ ബാനർജി നേരിട്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍