UPDATES

ട്രെന്‍ഡിങ്ങ്

ഫോനി: പ്രധാനമന്ത്രി വിളിച്ചില്ലെന്ന് മമത; വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതാണെന്ന് മറുപടി

മമതയെ വിളിച്ച് കിട്ടാതായതോടെ മോദി സംസ്ഥാന ഗവർണർ കേശരി നാഥ് ത്രിപാഠിയോട് സംസാരിച്ച് വിവരങ്ങൾ തിരക്കി.

സംസ്ഥാനത്തെ ബാധിച്ച ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ബന്ധപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ശ്രമം നടത്തിയത് വിഫലമായെന്ന് റിപ്പോർട്ടുകൾ. തിരിച്ചുവിളിക്കാമെന്ന മറുപടിയാണ് മമതയുടെ ഓഫീസിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. വീണ്ടും വിളിച്ചപ്പോൾ മുഖ്യമന്ത്രി ടൂറിലാണെന്ന മറുപടിയാണ് ലഭിച്ചത്. തിരിച്ചുവിളിക്കാമെന്ന് മമതയുടെ ഓഫീസിലുള്ളവർ പറഞ്ഞെങ്കിലും തിരിച്ചുവിളി ഉണ്ടായില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നു.

മമതയെ വിളിച്ച് കിട്ടാതായതോടെ മോദി സംസ്ഥാന ഗവർണർ കേശരി നാഥ് ത്രിപാഠിയോട് സംസാരിച്ച് വിവരങ്ങൾ തിരക്കി.

സംസ്ഥാനത്ത് ചുഴലിക്കാറ്റ് വീശി ദുരന്തം വിതച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ തിരക്കി വിളിച്ചില്ലെന്ന് മമതാ ബാനർജി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി വിളിച്ചിട്ടും മമത ഫോണെടുക്കാതിരുന്നതാണ് പ്രശ്നമെന്ന് സൂചിപ്പിച്ച് പ്രസ്താവന വന്നിരിക്കുന്നത്. അതിനിടെ താൻ ഗവർണറുമായി ചർച്ച നടത്തിയ കാര്യം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ വിളിക്കാൻ സമയം കണ്ടെത്തിയ മോദി തന്നെ വിളിച്ചില്ലെന്നായിരുന്നു മമതയുടെ പരാതി. തന്നെ വിളിക്കാതെ ഗവർണറെ വിളിക്കുകയാണ് മോദി ചെയ്തത്. ഇത് ഫെഡറൽ സംവിധാനത്തിനെതിരായ പ്രവർത്തനമാണെന്നും അവർ കുറ്റപ്പെടുത്തുകയുണ്ടായി. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് മമതാ ബാനർജിയെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർഥാ ചാറ്റർജി പറഞ്ഞു. എന്നാൽ ശനിയാഴ്ച തന്നെ മമതയെ വിളിച്ചിരുന്നെന്നാണ് മോദിയുടെ ഓഫീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍