UPDATES

മോദി v/s ദീദി: അറസ്റ്റ് ചെയ്യരുത്; കൊൽക്കത്ത പോലീസ് കമ്മീഷണർ സിബിഐക്ക് മുന്നിൽ ഹാജരാവണമെന്ന് സുപ്രീം കോടതി

ബംഗാൾ സർക്കാറിന്റേത് സായുധ കലാപമെന്ന് സിബിഐ. തെളിവുകൾ കൈമാറിയില്ലെന്നും അറ്റോർണി ജനറൽ കോടതിയെ ബോധിപ്പിച്ചു.

കോടതി വിധി തിരിച്ചടിയല്ലെന്ന് മമത ബാനർജി. സുപ്രീം കോടതി ഉരത്തവ് തിരിച്ചടിയല്ലെന്ന് മമതാ ബാനർജി. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന നിലപാട് ഭാഗിക വിജയം. സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നെന്നും അവർ വ്യക്തമാക്കി. ഭാവി പരിപാടി കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും.


ബംഗാൾ കേസില്‍ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി. ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീം കോടതി. പോലീസും സിബിഐയും കേസിൽ പരിഗണിക്കണം. കോടതിയലക്ഷ്യ ഹര്‍ജികളിൽ നോട്ടീസ് അയക്കാനും തീരുമാനം. കേസ് 21 ന് വീണ്ടും പരിഗണിക്കും.

കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിയോെടും ഡിജിപിയോടും ഫെബ്രുവരി 19ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കമ്മീഷണര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 20ന് അകം നോട്ടീസിന് മറുപടി നല്‍കണം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ കേസില്‍ തീരുമാനമെടുക്കും. ഷില്ലോങ്ങില്‍ വെച്ചു വേണം കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെന്നും കോടതി നിര്‍ദേശിച്ചു.


രാജീവ് കുമാർ അന്വേഷണത്തോട് സഹകരിക്കട്ടെയെന്ന് കോടതി; കോടതിയലക്ഷ്യ നടപടി വേണമെന്ന് സിബിഐ

കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാർ അന്വേഷണത്തോട് സഹകരിക്കട്ടെയെന്ന് കോടതിയുടെ പരാമർശം. കോടതിയലക്ഷ്യ നടപടിയെ കുുറിച്ച് പിന്നീട് പരിഗണിക്കാമെന്നും കോടതി. എന്നാൽ കോടതിയലക്ഷ്യ നടപടി പിന്നീട് പരിഗണിക്കാമെന്നും കോടതി നിർദേശം.

കൊൽക്കത്ത പോലീസ് സിബിഐ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഇത് ദൗർഭാഗ്യകരമായ സംഭവം. സംസ്ഥാനത്തെ ക്രമസമാധാന നില പ്രശ്നമെന്നും സിബിഐ. ബംഗാൾ സർക്കാറിന്റേത് സായുധ കലാപമെന്ന് സിബിഐ. നോട്ടീസ് നൽകിയിട്ടും കമ്മീഷണർ ഹാജരായില്ല. ഇതിതെ തുടർന്നായിരുന്നു നടപടി. മുഖ്യപ്രതികളിൽ നിന്നും പിടികൂടിയ തെളിവകൾ കൈമാറിയില്ലെന്നും അറ്റോർണി ജനറൽ കോടതിയെ ബോധിപ്പിച്ചു.

READ MORE-  സിബിഐ എന്നും അധികാരികളുടെ കാല്‍ച്ചുവട്ടില്‍; സ്വതന്ത്രമാക്കാന്‍ നേരമായി

കമ്മീഷണർ രാജീവ് കുമാർ‌ തെളിവുകൾ നശിപ്പിച്ചെന്ന് സിബിഐ സുപ്രീം കോടതിയിൽ. ചിട്ടി തട്ടിപ്പ് കേസില്‍ കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലാപ് ടോപ്, ഹാർഡ് ഡിസ്ക്, രേഖകള്‍ എന്നിവ ഉൾപ്പെടുന്ന സുപ്രധാന തെളിവുകളാണ് നശിപ്പിച്ചതെന്നും സിബിഐ സത്യവാങ്ങ്മൂലം പറയുന്നു.

ബംഗാൾ വിഷത്തിൽ സിബിഐ നൽകിയ ഹർജി അല്‍പസമയത്തിനകം സുപ്രീം കോടതി പരിഗണിക്കും. ചീഷ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.


ബംഗാൾ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ ഇന്ന് വാദം

സിബിഐ. നടപടിക്കെതിരേ ബംഗാള്‍ സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം കേള്‍ക്കും. പോലീസ് കമ്മിഷണര്‍ രാജീവ്കുമാറടക്കം നാലുദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിന് താത്കാലിക വിലക്ക് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നെന്നും സി.ബി.ഐ. ഇത് ലംഘിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. സി.ബി.ഐ. കൊല്‍ക്കത്ത ജോയന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്ക്ക് കൊല്‍ക്കത്ത പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്. നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് നോട്ടീസ്.

READ MORE- ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന സമരം പ്രധാനമന്ത്രിയാവാനുള്ള ആഗ്രഹം മുലമുള്ള നാടകമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അരുൺ ജയ്റ്റ്ലി ബ്ലോഗ്  കുറിപ്പിന്റെ പൂർണ രൂപം.


ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലിസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ നടപടിക്ക് പിറകെ കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ധർണ തൂടരുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സമരം വെള്ളിയാഴ്ച വരെ തുടരുമെന്നാണ് മമതയുടെ നിലപാട്. കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരിക്കൽ കൂടി ഒന്നിച്ച സമരത്തിന് പിന്തുണയുമായി തൃണമൂൽ പ്രവർത്തകർ ഇന്നലെ സംസ്ഥാനത്ത് തെരുവിലിറങ്ങി പ്രതിഷേധിച്ചു. വിവിധ സ്ഥലങ്ങളിൽ പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും കോലങ്ങൾ കത്തിച്ചു. പലയിടത്തും ട്രെയിനുകൾ തടഞ്ഞും ദേശീയ പാത ഉപരോധിച്ചുമായിരുന്നു പ്രതികരണങ്ങൾ.

അതിനിടെ, മെട്രോ ചാനലിന് മുന്നിൽ ധർണ നടത്തുന്ന മമതാ ബാനർജിക്ക് പിന്തുണയർപ്പിച്ച് രാജ്യത്തെ വിവിധ പ്രതിപക്ഷ നേതാക്കൾ സമരപന്തൽ സന്ദർശിച്ചു. ഡിഎംകെ നേതാവ് കനിമൊഴി, ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകൻ തേജ്വസിയാദവ് എന്നിവരാണ് ഇന്നലെ മമതയെ നേരിട്ട് സന്ദർശിച്ച് പിന്തുണ അറിയിച്ചത്. കേന്ദ്ര സർക്കാറിന്റെ നടപടികളെ രൂക്ഷമായി വിമർശിക്കാനും ഇരുവരും തയ്യാറായി. എന്നാൽ ബംഗാളിൽ മമതാ ബാനർജിക്കെതിരായ സിബി ഐ നടപടി പ്രധാന മന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തിന് നൽകിയ സമ്മാനമാണെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. രാജ്യം മുഴുവൻ മമതെയെ ഉറ്റുനോക്കുകയാണ്. ബിജെപി ഭരണത്തിൽ തിരിച്ചെത്തില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നെന്നും കനിമൊഴി കൂട്ടിച്ചേർത്തു. ലാലു പ്രസാദ് യാദവ്, ഡിഎംകെ നേതാവ് സ്റ്റാലിൻ എന്നിവരും മമതക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതിപക്ഷ നേതാക്കൾ മമതയ്ക്ക് പിന്തുണയർപ്പിച്ച് ഇന്ന് കൊൽക്കത്തയിൽ എത്തും.

മമതയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കൊൽക്കത്ത പൊലീസിന് എതിരായ സിബിഐ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൊലീസ് കമ്മീഷണർ ചിട്ടി തട്ടിപ്പ് കേസിൽ ഇടപെട്ടതിന്റെ തെളിവുകൾ സിബിഐ കോടതിയിൽ സമർപ്പിച്ചു. കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയമായി സമരം തുടരാനാണ് തീരുമാനമെങ്കിലും ഇന്നത്തെ കോടതി നടപടികൾ ബംഗാൾ മുഖ്യമന്തിക്ക് നിർണായകമാകും.

ശാരദ ചിട്ടി തട്ടിപ്പ് കേസുൾപ്പെടെയുള്ള അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ച പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി, ഡി ജി പി, കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ എന്നിവർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നാണ് സിബിഐ സുപ്രീം കോടതിയിൽ ഉന്നയിച്ച് പ്രധാന ആവശ്യങ്ങളിലൊന്ന്. കേസിലെ നശിപ്പിക്കാതിരിക്കാനും പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് നിർദേശം നൽകണം. അദ്ദേഹത്തോട് കീഴടങ്ങാൻ നിർദേശിക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു. കേസിലെ തെളിവുകൾ നശിപ്പിക്കാൻ രാജീവ് കുമാർ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം സിബിഐ കോടതിയിൽ നൽകിയിട്ടുണ്ട്. ഇതിന് പിറകെ മറ്റൊരു കേസിൽ സിബിഐ ജോയിന്റ് ഡയറക്ടർക്ക് കൊൽക്കത്ത പൊലീസ് നോട്ടീസും നൽകിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍