UPDATES

ട്രെന്‍ഡിങ്ങ്

ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചില്ല: റേഷന്‍ നിഷേധിക്കപ്പെട്ടയാള്‍ പട്ടിണി കിടന്ന് മരിച്ചെന്ന് ഗ്രാമവാസികള്‍; അമിതമായ മദ്യപാനമാണ് കാരണമെന്ന് സര്‍ക്കാര്‍

65കാരനായ രാം ചന്ദ്രന്‍ മുണ്ടയാണ് മരിച്ചത്.

റേഷന്‍ നിഷേധിക്കപ്പെട്ട കുടുംബത്തിലെ അംഗം പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലാണ് സംഭവം. ബയോമെട്രിക് റേഷന്‍ വിതരണത്തിനുപയോഗിക്കുന്ന മെഷീന്‍ പ്രവര്ത്തിക്കാതായതോടെയാണ് ഇവര്‍ക്ക് റേഷന്‍ കിട്ടാതായത്. മൂന്നു മാസമായി റേഷനില്ലായിരുന്നു. ഇക്കാരണത്താല്‍ വീട് പട്ടിണിയിലൂടെ കടന്നു പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകല്‍ പറയുന്നത്.

സ്ഥലത്ത് നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ നിലവിലുണ്ടെന്നാണ് അറിയുന്നത്. ഇതാണ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചതിനു കാരണം.

65കാരനായ രാം ചന്ദ്രന്‍ മുണ്ടയാണ് മരിച്ചത്.

എന്നാല്‍, മുണ്ടയുടെ അമിതമായ മദ്യപാനം മൂലമാണ് മരണമെന്ന് ജില്ലാ അധികാരികള്‍ പറയുന്നു. പട്ടിണിമരണമല്ല. ആശുപത്രിയില്‍ നിന്ന് ഇദ്ദേഹത്തെ രണ്ടുദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതത്രെ. എന്നാല്‍ അയല്‍വാസികള്‍ പറയുന്നത്. ജില്ലാ അധികാരികളോട് ഈ വിഷയം പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.

ഭാര്യയും മകളുമാണ് മുണ്ടയുടെ കുടുംബത്തിലുള്ളത്. കൂടിപ്പണിക്ക് പോകുന്നയാളാണ് മുണ്ട.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍