UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അച്ഛൻ മരിച്ചുപോയെന്നാണ് കരുതിയത്’: 36 വർഷത്തിനു ശേഷം പാക് ജയിലിൽ നിന്ന് ഗജാനന്ദ് ശർമ തിരിച്ചെത്തുമ്പോൾ

ഇക്കഴിഞ്ഞ മെയ് മാസം ഏഴാംതിയ്യതിയാണ് തന്റെ പിതാവ് പാകിസ്താൻ ജയിലിലുണ്ടെന്ന് അധികൃതർ വന്നറിയിച്ചത്.

36 വർഷം മുമ്പാണ് ഗജാനന്ദ് ശർമയെ കാണാതാവുന്നത്. കുടുംബം ഇദ്ദേഹത്തെ ഏറെനാൾ തിരഞ്ഞുവെങ്കിലും ഒടുവിൽ മരിച്ചുവെന്ന് കരുതി അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചു. അട്ടാരി-വാഗ അതിർത്തി കടന്ന് വീണ്ടും ജന്മനാട്ടിലെത്തിയിരിക്കുകയാണ് ഗജാനന്ദ്. ഇപ്പോൾ വയസ്സ് എഴുപത്.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പാകിസ്താൻ തങ്ങളുടെ ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരിൽ കുറച്ചുപേരെ വിട്ടയയ്ക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗജാനന്ദ് ശർമയ്ക്കും പുറത്തുവരാനുള്ള അവസരമൊരുങ്ങിയത്.

പാകിസ്താനിലെ ലാഹോർ സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ശർമ ഇത്രയും കാലം. 1982ലാണ് ശർമയെ കാണാതാകുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന്.

ശർമയുടെ വീട്ടിൽ ഭാര്യ മഖ്നി ദേവി അത്യാഹ്ലാദത്തിലാണ്. അവർ പൊട്ടിച്ചിരിക്കുകയും ഇടയ്ക്ക് കരയുകയും ചെയ്യുന്നു. ശർമയെ കാണാതാകുമ്പോൾ മകൻ മുകേഷിന് 12 വയസ്സായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് 48 വയസ്സുണ്ട്. മൂന്ന് കുട്ടികളുണ്ട് മുകേഷിന്.

ഇക്കഴിഞ്ഞ മെയ് മാസം ഏഴാംതിയ്യതിയാണ് തന്റെ പിതാവ് പാകിസ്താൻ ജയിലിലുണ്ടെന്ന് അധികൃതർ വന്നറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍