UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിപ്പൂര്‍ മുന്‍മന്ത്രിയുടെ മകന്റെ മരണം ദൂരുഹതയുണ്ടെന്ന് സഹോദരി

കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ്
സിദ്ധാര്‍ത്ഥിന്റേതെന്ന് കരുതുന്ന കണ്ണടയും പെഴ്‌സും കണ്ടെത്തി

റെസറ്റോറന്റിന്റെ ടെറസില്‍ നിന്നും താഴെ വീണ് മണിപ്പൂര്‍ മുന്‍ മന്ത്രിയുടെ മകന്‍ മരിച്ചു. 19 കാരനായ സിദ്ധാര്‍ത്ഥാണ് മരിച്ചത്. ദില്ലിയിലെ ഹോസ്‌കാസ് വില്ലേജിലെ ഒരു റസറ്റോറന്റിന്റെ രണ്ടാം നിലയില്‍ നിന്നും സിദ്ധാര്‍ത്ഥ് താഴോട്ട് വീഴുകയായിരുന്നു. ശനിയാഴ്ച വൈകിയിട്ട് 4.30 നാണ് സംഭവം.

മരണത്തിനു പിന്നില്‍ അസ്വാഭാവികയുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. മണിപ്പൂരിലെ മുന്‍ അഭ്യന്തര-വിദ്യാഭ്യാസ മന്ത്രി എം ഒകേന്ദ്രുവിന്റെ പുത്രനാണ് മരിച്ച സിദ്ധാര്‍ത്ഥ്. എ്ന്നാല്‍ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി സിദ്ധാര്‍ത്ഥിന്റെ സഹോദരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതെസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തിനു പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച പൊലിസിന് സിദ്ധാര്‍ത്ഥിന്റേതെന്ന് കരുതുന്ന കണ്ണടയും പെഴ്‌സും കണ്ടെത്തനായി. സംഭവത്തിന് ദൃക്‌സാക്ഷികളെ ഇതുവരെ തിരിച്ചറിയാനായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍