UPDATES

ട്രെന്‍ഡിങ്ങ്

എഴുത്തുകാരൻ വരവരറാവുവിനെ അറസ്റ്റ് ചെയ്തു: നരേന്ദ്രമോദിയെ കൊല്ലാൻ പദ്ധതിയിട്ടെന്ന് ആരോപണം

വരവരറാവുവിലെ ഒരു ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണിപ്പോൾ. ഇതിനു ശേഷം ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

വിപ്ലവകവിയും മാവോയിസ്റ്റ് സൈദ്ധാന്തികനുമായ വരവരറാവുവിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ ഗൂഢാലോചന ചെയ്തെന്ന് ആരോപിച്ചാണ് 77കാരനായ വരവരറാവുവിനെ അറസ്റ്റ് ചെയ്തത്.

പൂനെയിൽ നിന്നുള്ള പൊലീസ് സംഘമാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തതെന്നറിയുന്നു. ഇദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീട്ടിൽ രാവിലെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഭീമ കൊറെഗാവിൽ ഹിന്ദുത്വവാദികൾ ദളിതർക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കും പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവരെന്നാരോപിച്ച് നിരവധി സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും പൂനെ പൊലീസ് തിരയുകയും റെയ്ഡ് ചെയ്യുകയും ചെയ്യുന്നതായി രാവിലെ മുതൽ റിപ്പോർട്ടുകൾ വന്നിരുന്നു.

വരവരറാവുവിലെ ഒരു ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണിപ്പോൾ. ഇതിനു ശേഷം ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

രാജീവ് ഗാന്ധിയെ കൊന്ന അതേ രീതിയിൽ മോദിയെയും കൊല്ലാൻ ആസൂത്രണം ചെയ്യുന്നുവെന്നും അതിൽ 77കാരനായ വരവരറാവുവിന് പങ്കുണ്ടെന്നും കാട്ടി ഒരു കത്ത് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നറിയുന്നു. ഒരു എം-4 റൈഫിൾ വാങ്ങി അതുപയോഗിച്ച് കൊല നടത്താനാണ് ആസൂത്രണമെന്ന് കത്ത് പറയുന്നു. അതെസമയം ഈ ആരോപണത്തെ ശക്തമായി തള്ളിക്കളഞ്ഞ് സാസ്കാരിക പ്രവർത്തകർ രംഗത്തുണ്ട്.

സാംസ്കാരിക പ്രവർത്തകർക്കെതിരെ മഹാരാഷ്ട്ര പൊലീസ് വൻ വേട്ട തന്നെയാണ് സംഘടിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍