UPDATES

മസൂദ് അസ്ഹർ, ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹിം എന്നിവരെ ഭീകരായി പ്രഖ്യാപിച്ച് കേന്ദ്രം: വ്യക്തികളെ ഭീകരരായി പട്ടികപ്പെടുത്തുന്നത് ഇതാദ്യം

നിയമഭേദഗതിക്കു മുമ്പ് ഭീകരസംഘടനകളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ.

പാർലമെന്റ് പാസ്സാക്കിയ പുതിയ ഭീകരവിരുദ്ധ നിയമഭേദഗതിക്കു ശേഷം ഇതാദ്യമായി മൂന്ന് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ച് ഇന്ത്യ. മസൂദ് അസ്ഹർ, ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. വ്യക്തികളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള നിയമ ഭേദഗതി കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്.

നിയമഭേദഗതിക്കു മുമ്പ് ഭീകരസംഘടനകളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ വ്യക്തികളെ ഭീകരരായി പട്ടികപ്പെടുത്താൻ സാധിക്കും.

ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ള ഈ നാലു പേർക്കെതിരെയും റെഡ് കോർണര്‌‍ നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണു ഹാഫിസ് സയീദ്. 2001 ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍