UPDATES

ട്രെന്‍ഡിങ്ങ്

മായാവതിയുടെ മുൻ സെക്രട്ടറിയുടെ വീട്ടിലും ഓഫീസുകളിലും ആദായനികുതി റെയ്ഡ്; 100 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം

മായാവതിയുടെ സഹാദരനെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികള്‍ നീക്കം നടത്തിയിരുന്നു നേരത്തെ.

ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയുടെ മുൻ സെക്രട്ടറിയുടെ വീട്ടിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. 100 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്. കൊൽക്കത്തയിലും ഡൽഹിയിലും ലഖ്നൗവിലുമായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ലഖ്നൗവിനാലാണ് ഇദ്ദേഹത്തിന്റെ വീട്.

2007 മുതൽ 2012 വരെയുള്ള കാലയളവിൽ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോൾ വിശ്വസ്ത സഹചാരിയായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥനായ നേത്രാം. ഇദ്ദേഹം ഇത്തവണ ബിഎസ്പി ടിക്കറ്റിൽ ലോകസഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്നുണ്ട്.

ഉത്തർപ്രദേശ് സർക്കാരിന്റെ ചില സ്ഥാപനങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തി നേടിയ തുക കൊൽക്കത്തയിലെ ഒരു സ്ഥാപനത്തിൽ ഇയാൾ നിക്ഷേപിച്ചതായാണ് വിവരം. ഈ കുറ്റാരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്ന് വാർത്തയുണ്ട്.

മായാവതിയുടെ സഹാദരനെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികള്‍ നീക്കം നടത്തിയിരുന്നു നേരത്തെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍