UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ബിജെപിയിൽ ചേരണം; അമിത് ഷായോട് നേരിട്ട് ആഗ്രഹം വെളിപ്പെടുത്തി

മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് അടക്കമുള്ള അഞ്ച് പ്രതികളെയും കുറ്റവിമുക്തരാക്കിയ ശേഷം രാജി വെച്ചയാളാണ് റെഡ്ഢി. ‘

മക്ക മസ്ജിദ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധി പ്രസ്താവിച്ച റിട്ടയേഡ് മെട്രോപോളിറ്റൻ സെഷൻസ് ജഡ്ജി രവീന്ദർ റെഡ്ഡിക്ക് ബിജെപിയിൽ ചേരണം. സെപ്തംബർ 14ന് ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഹൈദരാബാദ് സന്ദർശിച്ചപ്പോൾ ഇയാൾ തന്റെ ആഗ്രഹം അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ അപ്പോയിന്റ്മെന്റ് എടുത്ത് ഷായെ കാണുകയായിരുന്നു.

പാർട്ടിയിൽ ഒരു ‘ബുദ്ധിജീവി’ ആയോ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കോ തനിക്കിറങ്ങാൻ കഴിയുമെന്ന് അമിത് ഷായെ രവീന്ദർ റെഡ്ഢി അറിയിച്ചതായാണ് വിവരം. തെലങ്കാന ബിജെപി അധ്യക്ഷൻ ഡോ. കെ ലക്ഷ്മൺ ആണ് ഇക്കാര്യം അറിയിച്ചത്. റെഡ്ഢിയെ പാർട്ടിയിലെടുക്കുന്ന കാര്യമോ എന്ത് ചുമതലയാണ് നൽകുക എന്ന കാര്യമോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് അടക്കമുള്ള അഞ്ച് പ്രതികളെയും കുറ്റവിമുക്തരാക്കിയ ശേഷം രാജി വെച്ചയാളാണ് റെഡ്ഢി. ‘വ്.ക്തിപരമായ’ കാരണങ്ങളാൽ രാജി വെക്കുന്നുവെന്നാണ് ഇയാൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ്സിവും മെട്രോപോളിറ്റൻ സെഷൻസ് ജഡ്ജിക്കും അയച്ച രാജിക്കത്തിൽ പറഞ്ഞത്.

ആന്ധ്രയിൽ നിന്നുള്ള ജഡ്ജിമാരെ തെലങ്കാനയിലെ കോടതികളിൽ നിയമിച്ചതിനെതിരെ സമരം ചെയ്തതിന് ഇയാളെ ഹൈക്കോടതി ഒരിക്കൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒരു ഭൂമി തർക്ക കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് കാണിച്ചതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് റെഡ്ഢി രാജി വെച്ചത്.

ഡെമോക്ലിസിന്റെ വാളുകള്‍ ഒന്നൊന്നായി ഊരിയെടുക്കുകയാണ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ്

ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും

അസീമാനന്ദ കുറ്റവിമുക്തനാകുമ്പോള്‍; ഹിന്ദുത്വ ഭീകരവാദി ആക്രമണ കേസുകളുടെ ഭാവി എന്താകും?

മാലേഗാവ് സ്‌ഫോടനം: പ്രതികളാക്കപ്പെട്ട മൂന്ന് മുസ്ലീങ്ങള്‍ എവിടെ?

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍