UPDATES

ട്രെന്‍ഡിങ്ങ്

സ്വകാര്യത മൗലികാവകാശം; വിജയിച്ചത് ജസ്റ്റീസ് കെഎസ് പുട്ടസ്വാമിയുടെ പോരാട്ടവും

സ്വകാര്യത മൗലീകാവകാശമാണെന്നും എന്നാല്‍ അതില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നും പുട്ടസ്വാമി പറയുന്നു

സ്വകാര്യത മൗലികാവകാശമാണെന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധിയില്‍ ഏറെ ആഹ്ലാദിക്കുന്നത്‌  ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയാണ്. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് കെഎസ് പുട്ടസ്വാമിയാണ് കേസിലെ ആദ്യ പരാതിക്കാരന്‍. 2012ല്‍ കേസില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയ അദ്ദേഹം പിന്നീട് ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സ്വകാര്യത മൗലീകാവകാശമാണെന്നും എന്നാല്‍ അതില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.

ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമനിര്‍മ്മാണം നടത്തുകയാണെങ്കില്‍ 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പരിപാടികളുടെ ഗുണഭോക്താക്കള്‍ ആകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്ന് വിഷയം തുടര്‍ച്ചായി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ആധാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഗണിക്കുന്നതിനായി ഒരു ഭരണഘടന ബഞ്ച് സ്ഥാപിക്കണമെന്ന് ജൂലൈ 27ന് ഒരു മുന്നംഗ ബഞ്ച് അഭ്യര്‍ത്ഥിച്ചിരുന്നു.

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെഎസ് കഹാര്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കി. എന്നാല്‍ വിഷയം തീര്‍പ്പാക്കുന്നതിന് ഒരു ഒമ്പതംഗ ഭരണഘടനാ ബഞ്ച് രൂപീകരിക്കണമെന്ന് ഈ ബഞ്ച് നിര്‍ദ്ദേശിച്ചു. 1950 ലെ എംപി ശര്‍മ്മ കേസിലും 1960 ലെ ഖരക്‌സിംഗ് കേസിലും സ്വകാര്യത മൗലികാവകാശമല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചുകളുടെ സാധുത പരിശോധിക്കുകയായിരുന്നു ഒമ്പതംഗ ബഞ്ചിന്റെ ദൗത്യം.

മുതിര്‍ അഭിഭാഷകരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അരവിന്ദ് ദാത്താര്‍, കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, ശ്യാം ദിവാന്‍, ആനന്ദ് ഗ്രോവര്‍, സിഎ സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയവരെല്ലാം അനുകൂലമായും പ്രതികൂലമായും തങ്ങളുടെ വാദങ്ങള്‍ നിരത്തുക വഴിയും ശ്രദ്ധേയമായ കേസാണിത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍