UPDATES

ഇന്ത്യ

വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപി ലക്ഷ്യത്തിന് ബീഫ് തിരിച്ചടിയാകുമോ?

മേഘാലയയെ പോലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും മിസോറാമിലും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

മേഘാലയയില്‍ ബീഫ് വിവാദത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി നേതാക്കളുടെ രാജി അവരുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആധിപത്യ മോഹങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായാണ് സൂചന. രണ്ട് ജില്ലാ പ്രസിഡന്റുമാരാണ് കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിരിക്കുന്നത്- നോര്‍ത്ത് ഗാരോ ജില്ലയിലെ ബച്ചു മാരകും. വെസ്റ്റ് ഗാരോ ജില്ലയിലെ ബെര്‍ണാഡ് മാരകും. ജില്ലാ ഘടകങ്ങള്‍ ബീഫ്-റൈസ്ബിയര്‍ പാര്‍ട്ടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ബിയര്‍-ബീഫ് പാര്‍ട്ടിയുമായി ആഘോഷിക്കാനുള്ള ജില്ലാ ഘടകങ്ങളുടെ നീക്കത്തെ കേന്ദ്ര നേതൃത്വം തടഞ്ഞിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് പ്രതിഷേധം വലിയ തിരിച്ചടിയായേക്കും. ആകെയുള്ള 60ല്‍ 24 സീറ്റുകള്‍ ഇവിടെയാണുള്ളത്.

നോര്‍ത്ത് ഗാരോ ജില്ലയില്‍ ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബീഫ് – ബിയര്‍ പാര്‍ട്ടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഏതായാലും പാട്ടി വിട്ട നേതാക്കളുടെ തീരുമാനം. ജൂണ്‍ 10ന് ടൂറയിലാണ് ആദ്യത്തെ റൈസ് ബിയര്‍ – ബീഫ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ബീഫ് പാര്‍ട്ടി നടത്തും. അതേസമയം ബീഫ് വിവാദം ഒരു പുകമറ മാത്രമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള സീറ്റിനായി നടത്തുന്ന കപട സമ്മര്‍ദ്ദ തന്ത്രം മാത്രമാണിതെന്നുമാണ് നളിന്‍ കോലി പറയുന്നത്.

മേഘാലയയെ പോലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലും മിസോറാമിലും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്. ആസാമിലും അരുണാചല്‍പ്രദേശിലും മണിപ്പൂരിലും അധികാരം നേടാന്‍ കഴിഞ്ഞ ബിജെപി മറ്റ് വടക്കുകിഴക്കനന്‍ സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്ത് സമ്പൂര്‍ണാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോളാണ് ബീഫ് അവര്‍ക്ക് തലവേദനയായിരിക്കുന്നത്. സിക്കിം 2019ലും മേഘാലയ, ത്രിപുര, മിസോറാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ 2018ലും തിരഞ്ഞെടുപ്പിലേയ്ക്ക് പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍