UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേഘാലയ ഖനിദുരന്തം: ഒരു മൃതദേഹം കണ്ടെത്തി

മേഘാലയ ഖനി ദുരന്തത്തിൽ കൊല്ലപ്പെട്ടവരിലൊരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ത്യൻ നാവികസേനയുടെ വക്താവിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. നാവികസേനാ ഡൈവർമാർ തിരച്ചിൽ ഉപകരണങ്ങളുപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തൽ.

ഏതാണ്ട് അറുപതടി താഴ്ചയിലും 210 അടി ഉൾവശത്തുമായാണ് ഈ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ആണ് തിരച്ചിലിനുപയോഗിക്കുന്നത്.

ഖനിദുരന്തത്തിൽ പെട്ടവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ദുരന്തം നടന്ന് ദിവസങ്ങളോളം സർക്കാരിന്റെ യാതൊരു ഇടപെടലുകളും നടക്കുകയുണ്ടായില്ല. പിന്നീട് മാധ്യമങ്ങളിൽ വലിയ തോതിൽ വാർത്തകൾ വന്നുതുടങ്ങിയതിന്റെ സമ്മർദ്ദത്തിലാണ് ഇടപെടലുണ്ടായത്. എല്ലാവരും മരിച്ചിരിക്കുമെന്ന അനുമാനത്തിൽ ദൗത്യം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു സർക്കാർ. എന്നാൽ കോടതി ഇടപെടലോടെ ഇത് തടയപ്പെട്ടു.

എന്താണ് ഖനിയിൽ സംഭവിച്ചത്?

ഡിസംബർ 13ന് മേഘാലയയിലെ സായ്പുങ്ങിൽ ജയന്തിയ മലനിരകളിലെ ഒരു കൽക്കരി ഖനിയില്‍ പതിനഞ്ചോളം തൊഴിലാളികൾ കുടുങ്ങി. 370 അടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ഒരാൾക്ക് കഷ്ടിച്ച് ഇഴഞ്ഞു നീങ്ങാൻ മാത്രം സാധിക്കുന്ന തരം മാളങ്ങൾ (Rat-hole mining) തുരന്നുണ്ടാക്കിയാണ് കൽക്കരി ഖനനം നടത്തുക. ഇങ്ങനെ കുഴിച്ചുനീങ്ങവെ ഒരാൾ നീക്കിയ ദ്വാരത്തിലൂടെ തുരങ്കത്തിലേക്ക് ഒരു നദി ഇരച്ചെത്തുകയായിരുന്നു. ജയന്തിയ കുന്നുകളെ ചുറ്റിയൊഴുകുന്ന ലൈറ്റിൻ നദിയിലെ വെള്ളമാണ് ഖനിയിലെ തുരങ്കങ്ങളിലേക്ക് ഇരച്ചെത്തിയത്. അകത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തിറങ്ങാനുള്ള വഴികളെല്ലാം അടഞ്ഞു. ഖനിയുടെ മുഖ്യ കവാടത്തിൽ 70 അടിയോളം ആഴത്തിൽ വെള്ളം കയറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍