UPDATES

ട്രെന്‍ഡിങ്ങ്

മീഘൻ മാർക്കിള്‍ കുഞ്ഞിനെ പുതപ്പിച്ച ടൗവ്വല്‍ ഇന്ത്യയിലുണ്ടാക്കിയത്; തൊഴിലാളിയുടെ കൂലി 200 രൂപ

തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളം മാസത്തിൽ ആറായിരം രൂപയാണ്

ഡച്ചസ് ഓഫ് സസ്സക്സ് മീഘൻ മാർക്കിൾ തന്റെ കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച ടൗവ്വലാണ് ചർച്ചാവിഷയം. ഈ ടൗവ്വൽ സവിശേഷതയുള്ളതാണത്രെ! ഇന്ത്യയിൽ നിന്നാണിത് യുകെയിലേക്ക് ഇറക്കുമതി ചെയ്തത്. പൂർണമായും കോട്ടൺ. അഥവാ ജൈവം. രാജകുമാരിമാര്‍ ഉപയോഗിക്കുന്ന ഈ സവിശേഷമായ വസ്ത്രത്തിന്റെ നിർമാതാക്കൾക്ക് കിട്ടുന്ന കൂടിയെന്താണെന്ന് മീഘൻ മാർക്കിളിനെ വല്ല പിടിയുമുണ്ടോയെന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ വിഷയം.

ഈ ടൗവ്വലിന് 33 പൗണ്ട് വിലയുണ്ട് ബ്രിട്ടനിൽ. ഏതാണ്ട് 2750 രൂപ. എന്നാൽ, ഈ ടൗവ്വലുകളുണ്ടാക്കുന്ന തൊഴിലാളികൾക്ക് എത്ര രൂപ കൂലി കിട്ടുന്നുണ്ട്? ഈ ചോദ്യത്തിനുത്തരം ഡെയ്‌ലിമെയിൽ ആണ് തിരഞ്ഞിറങ്ങിയത്.

ഇന്ത്യയിലെ നായിക എന്ന ടെക്സ്റ്റൈൽ കമ്പനിയാണ് ഈ ടൗവ്വലുണ്ടാക്കുന്നതെന്ന് അവർ കണ്ടെത്തി. ഹോങ്കോങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലബാർ ബേബി എന്ന കമ്പനിയാണ് ഇവരിൽ നിന്ന് ടൗവ്വലുകൾ വാങ്ങി വിദേശങ്ങളിലെത്തിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള ബാഗ്രുവിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളം മാസത്തിൽ ആറായിരം രൂപയാണ്.

ഡെയ്‌ലിമെയിലിന്റെ റിപ്പോർട്ടർ തൊഴിലാളികളുമായി സംസാരിക്കുകയുണ്ടായി. തങ്ങളുണ്ടാക്കുന്ന ടൗവ്വലിന്റെ വിദേശവിപണിയിലെ വില കേട്ടപ്പോൾ അവർ അന്തിച്ചു എന്നാണ് റിപ്പോര്‍ട്ടർ പറയുന്നത്. തൊഴിലാളികൾക്കാർക്കും ബ്രിട്ടീഷ് രാജകുമാരിയെക്കുറിച്ച് അറിയുകയുമില്ല. എങ്കിലും തൊഴിലാളികൾക്ക് അതെക്കുറിച്ച് യാതൊരു പരാതിയുമില്ല എന്നതാണ് മറ്റൊരു വസ്തുത. ലോകത്തിലെ പ്രമുഖരായ വ്യക്തികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തൊഴിൽ ഇല്ലാതാകില്ലല്ലോ എന്ന സമാധാനവും ആത്മവിശ്വാസവുമാണ് അവർക്കുള്ളത്. കമ്പനി അധികൃതരും സന്തോഷത്തിലാണ്. മീഘൻ മാർക്കിൾ തങ്ങളുടെ ഉൽപ്പന്നം ഉപയോഗിച്ചതിൽപ്പിന്നെ

തൊഴിലാളികളുടെ വാസസ്ഥലങ്ങളെക്കുറിച്ചും ഡെയ്‌ലിമെയിൽ റിപ്പോർട്ടർ പറയുന്നുണ്ട്. എട്ട് പേരടങ്ങുന്ന ഒരു തൊഴിലാളി കുടുംബം ഇടുങ്ങിയ രണ്ടുമുറി വീട്ടിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടർ വിവരിക്കുന്നു. സന്നദ്ധസേവനങ്ങളിൽ തൽപ്പരയായ മീഘൻ മാർക്കിൾ ഈ വാർത്ത കേട്ടാൽ അസ്വസ്ഥയായേക്കുമെന്ന പ്രത്യാശയും റിപ്പോർട്ടർ പങ്കുവെക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍