UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#മീ ടൂ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റി വേണമെന്ന മേനക ഗാന്ധിയുടെ നിര്‍ദ്ദേശം മോദി തള്ളി?

മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയിച്ചിരുന്നു. അക്ബറിന്റെ രാജിക്ക് മുമ്പായിരുന്നു ഇത്. എന്നാല്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി (GOM – Group of Ministers) ഈ പരാതികള്‍ പരിശോധിക്കുമെന്നാണ് ബുധനാഴ്ച സര്‍ക്കാര്‍ അറിയിച്ചത്.

വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന എംജെ അക്ബര്‍ രാജി വച്ചെങ്കിലും മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മിറ്റിയുടെ ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. വനിത – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി, മീ ടൂ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയിച്ചിരുന്നു. അക്ബറിന്റെ രാജിക്ക് മുമ്പായിരുന്നു ഇത്. എന്നാല്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി (GOM – Group of Ministers) ഈ പരാതികള്‍ പരിശോധിക്കുമെന്നാണ് ബുധനാഴ്ച സര്‍ക്കാര്‍ അറിയിച്ചത്.

വിരമിച്ച ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിക്കണം എന്ന മേനക ഗാന്ധിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അഭിസര്‍ ശര്‍മ പറയുന്നത്. “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” പോലുള്ള പദ്ധതി മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിന്റെ കാപട്യമാണ് ഇത് വ്യക്തമാക്കുന്നത് എന്ന വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. ലൈംഗികാതിക്രമ ആരോപണങ്ങളെ മോദി ഗൗരവമായി എടുത്തിട്ടില്ല എന്നാണ് അഭിസര്‍ ശര്‍മ പറയുന്നത്. അതേസമയം ടൈംസ്, റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകള്‍ പ്രചരിപ്പിച്ചത് അക്ബര്‍ രാജി വച്ചതല്ലെന്നും മോദി പുറത്താക്കിയതാണെന്നുമാണ്.

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍