UPDATES

ട്രെന്‍ഡിങ്ങ്

വീക്ഷണം വെറും കടലാസ് കമ്പനി: അയോഗ്യരാക്കപ്പെട്ടവരില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റും ആദായനികുതിയും സമര്‍പ്പിക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള വീക്ഷണം പത്രത്തിന്റെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പത്രവുമായി ബന്ധപ്പെട്ട ബാലന്‍ഷീറ്റുകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി. കമ്പനിയുടെ ഡയറക്ടര്‍മാരെ കേന്ദ്രം അയോഗ്യരാക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരില്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്ത കമ്പനികളെ കടലാസ് കമ്പനികളില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരടക്കം 1.6 ലക്ഷം ഡയറക്ടര്‍മാരാണ് വീക്ഷണത്തിനുള്ളത്. ഇവരെയെല്ലാം അയോഗ്യരാക്കിയതായി കോര്‍പ്പറേറ്റ് മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പറയുന്നു. നോര്‍ക്ക റൂട്സുമായി ബന്ധപ്പെട്ട് വ്യവസായി എംഎ യൂസഫ് അലിയേയും യോഗ്യനാക്കിയിട്ടുണ്ട്.

കടലാസില്‍ മാത്രമുള്ള കമ്പനികളുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കിക്കൊണ്ട് പേര് വിവരങ്ങള്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം പട്ടിക പുറത്തുവിട്ടു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് രാഷ്ട്രീയ നേതാവ് വികെ ശശികല തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാരുടെ പേരുവിവരങ്ങള്‍ ഇത്തരത്തില്‍ പുറത്തുവിട്ട് അവരെ നാണംകെടുത്തുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത് എന്നും ആരോപണമുണ്ട്.

ശശികലയുമായി ബന്ധപ്പെട്ട നാല് ഷെല്‍ കമ്പനികളെയാണ് ചെന്നൈയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അയോഗ്യരാക്കിയത്. 1.06 ലക്ഷം ഷെല്‍ കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കി. 2013ലെ കമ്പനീസ് ആക്ട് വ്യവസ്ഥകള്‍ പ്രകാരമാണിത്. കള്ളപ്പണവേട്ടയുടെ ഭാഗമാണ് ഷെല്‍ കമ്പനി ശൃംഘല തകര്‍ക്കാനുള്ള തീരുമാനം. കേരളത്തില്‍ നിന്നുള്ള സിവില്‍ സര്‍വീസ്, പൊലീസ് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അയോഗ്യരാക്കിയ ഡയറക്ടര്‍മാരുടെ പട്ടിക – ലിങ്ക് കാണുക 

http://www.mca.gov.in/Ministry/pdf/DirectorsStruckOffErnakulamSearchable31082017.pdf

ശശികലയുമായി ബന്ധപ്പെട്ട നാല് കമ്പനികളാണ് പിരിച്ചുവിടപ്പെട്ടത്. ഫാന്‍സി സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റെയിന്‍ബോ എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, സുക്ര കബ്ല് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡോ ദോഹ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നീ നാല് കമ്പനികള്‍. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റും ആദായനികുതിയും സമര്‍പ്പിക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് ഒരു കമ്പനിയിലും ഡയറക്ടറാവാന്‍ സാധിക്കില്ല. ഒരു ലക്ഷത്തിലധികം ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.

ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേരെ അയോഗ്യരാക്കിയത് (74,920). ഇതില്‍ വിദേശികളും ഉള്‍പ്പെടുന്നു. എറണാകുളത്ത് 14,000 പേരെ അയോഗ്യയരാക്കിയിരിക്കുന്നു. മുംബൈ (66,851), ഹൈദരാബാദ് (41,156), എറണാകുളം (14,000), കട്ടക് (13,383), അഹമ്മദാബാദ് (10,513), ഗ്വാളിയോര്‍ (9628), പൂനെ (4449), പുതുച്ചേരി (1605), ഹിമാചല്‍പ്രദേശ് (1363), കോയമ്പത്തൂര്‍ (1299), ഷില്ലോംഗ് (1299), ചത്തീസ് ഗഡ് (889) എന്നിങ്ങനെയാണ് മറ്റ് ആര്‍ഒസികളുടെ കണക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍