UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയുടെ ഒരു മിസൈല്‍ ഉപഗ്രഹം തകര്‍ത്തു, മറ്റൊന്ന് ആറ് ഇന്ത്യന്‍ സൈനികരെ കൊന്നു: ഫാറൂഖ് അബ്ദുള്ള

ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ഇന്ത്യ അയച്ച മിസൈല്‍ തന്നെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മിഷന്‍ ശക്തി ആന്റി സാറ്റലൈറ്റ് മിസൈല്‍ ഉപഗ്രഹം തകര്‍ത്തു, എന്നാല്‍ സമാനമായ ഒന്ന് ജമ്മു കാശ്മീരിലെ ബഡ്ഗാമില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ത്ത് ആറ് സൈനികരെ കൊലപ്പെടുത്തി – നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ഇന്ത്യ അയച്ച മിസൈല്‍ തന്നെയാണ് എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ത്ത് ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തത് എന്നാണ് എക്കണോമിക് ടൈംസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ശ്രീനഗറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് രൂക്ഷവിമര്‍ശനവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി ഒരു ബട്ടണ്‍ അമര്‍ത്തി. ഇതുപോലെ ഒരു ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഒരു ഹെലികോപ്റ്റര്‍ തരുകയും നമ്മുടെ ആറ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു – ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബഡ്ഗാം ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ അപകടം സംബന്ധിച്ച കാര്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പായി ഇന്ത്യ ഒരു മിസൈല്‍ അയച്ചിരുന്നതായും ഇതാണ് ഹെലികോപ്റ്ററിനെ വീഴ്ത്തിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 27നായിരുന്നു സംഭവം. ബഡ്ഗാം ജില്ലയിലെ ഗാരന്‍ഡ് കാലന്‍ ഗ്രാമത്തില്‍ ഒരു വയലിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ഉപഗ്രഹവേധ മിസൈലിന്റെ ക്രെഡിറ്റ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനാണ് നല്‍കേണ്ടത് എന്നും എന്നാല്‍ അദ്ദേഹം ഒരിക്കലും അത് അവകാശപ്പെട്ടിട്ടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ബിജെപി രാമക്ഷേത്രം മറന്നു. ഛത്തീസ്ഗഡില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ അവരുടെ കുടുംബങ്ങളെ മോദി കണ്ടില്ല. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് തനിക്ക് സംശയങ്ങളുണ്ടെന്നും കര്‍ഷകരേയും തൊഴില്‍ പ്രശ്‌നങ്ങളേയും മറച്ചുപിടിക്കുകയാണ് മോദിയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍