UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംജെ അക്ബർ വിദേശ സഹമന്ത്രിസ്ഥാനം രാജിവെച്ചു; പുറത്തുപോകുന്നത് മീടു ആരോപണത്തെ തുടർന്ന്

ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.

ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ട് എട്ട് മാധ്യമപ്രവർത്തകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ സഹമന്ത്രിയും മുൻ എഡിറ്ററുമായ എംജെ അക്ബർ രാജി വെച്ചു. ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്ബർ രാജി വെക്കാതെ തുടരുകയായിരുന്നു. സമാനമായ ആരോപണം നേരിട്ട നിരവധി മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ സ്ഥാനങ്ങൾ രാജി വെക്കേണ്ടി വന്നിട്ടും അക്ബറിന് പരിക്കുകളൊന്നുമില്ലാത്തത് പരക്കെ ആശ്ചര്യമുളവാക്കിയിരുന്നു. സിപിഎം അടക്കമുള്ളവർ അക്ബറിന്റെ രാജിക്കായി ആവശ്യമുന്നയിച്ചിരുന്നു.

ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് രംഗത്തെത്തുകയുണ്ടായി. വോഗ് മാഗസിനിലായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തൽ

റൂത്ത് ഡേവിഡ് എന്ന ഒരു വിദേശ മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ മീടു പ്രചാരണത്തിൽ പങ്കെടുത്ത് അക്ബറിനെതിരെ പരാതിയുമായി എത്തിയിരുന്നു.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

മീ ടൂ: എം ജെ അക്ബറിന്റെ രാജിയില്‍ ബിജെപി മൗനം തുടരുന്നു; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നിഷ്‌കളങ്കരല്ലെന്ന് മഹിളാ മോര്‍ച്ച നേതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍