UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവിൽ അഴകിരി കീഴടങ്ങുന്നു: സ്റ്റാലിന്റെ നേത‍ൃത്വം അംഗീകരിക്കും

കരുണാനിധിയുടെ മരണശേഷം ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡണ്ടായി എംകെ സ്റ്റാലിൻ ചുമതലയേൽക്കുന്നതിനെതിരെ രംഗത്തു വന്ന എംകെ അഴകിരി കീഴടങ്ങുന്നു. സ്റ്റാലിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറാണെന്ന് അഴകിരി പറഞ്ഞത്. ഒരു നിബന്ധനയും അഴകിരി മുമ്പോട്ടു വെച്ചിട്ടുണ്ട്. തന്നെ പാർട്ടിയില്‍ തിരിച്ചെടുക്കണം എന്നതാണത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ അഴകിരിയെ കരുണാനിധി തന്നെയാണ് പുറത്താക്കിയത്.

താനോ തന്റെ മകൻ ദുരൈ ദയാനിധിയോ പാർട്ടിയിൽ എന്തെങ്കിലും സ്ഥാനം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അഴകിരി പറഞ്ഞു. പാർട്ടിയിൽ ചേരാനും പ്രവർത്തിക്കാനും തങ്ങൾ തയ്യാറാണെന്നും അവർ തങ്ങളെ തിരിച്ചെടുക്കാത്തതാണ് പ്രശ്നമെന്നും അഴകിരി വിശദീകരിച്ചു.

ഡിഎംകെ ജനറൽ കൗൺസിൽ ചേർന്ന് സ്റ്റാലിനെ പാർട്ടിയുടെ പ്രസിഡണ്ടാക്കിയ നടപടിയെയും അഴകിരി ചോദ്യം ചെയ്തു. 1500 പേരടങ്ങിയ ജനറൽ കൗൺസിലാണോ പാർട്ടിയുടെ മൊത്തം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍