UPDATES

സിനിമാ വാര്‍ത്തകള്‍

രജിനികാന്തിന്റെ 2.0 നിരോധിക്കണമെന്ന് മൊബൈൽ ഫോൺ സേവനദാതാക്കൾ; അശാസ്ത്രീയ ധാരണകൾ പരത്തുന്നുവെന്ന് ആക്ഷേപം

രജിനികാന്ത്-ശങ്കർ കൂട്ടുകെട്ടിന്റെ യന്തിരൻ സിനിമയുടെ രണ്ടാംഭാഗമായ 2.0 നിരോധിക്കണമെന്ന് മൊബൈൽ ഫോൺ സേവനദാതാക്കളുടെ ആവശ്യം. അറിവിന്റെ വ്യാപനത്തിന് തടസ്സം നിൽക്കുന്നതും അശാസ്ത്രീയ ധാരണകൾ വളർത്തുന്നതുമാണ് ഈ സിനിമയെന്നാണ് ആരോപണം. മൊബൈൽ ഫോണുകളെക്കുറിച്ചും മൊബൈൽ ടവറുകളെക്കുറിച്ചും അബദ്ധധാരണകൾ പരത്തുകയാണ് സിനിമ ചെയ്യുന്നതെന്നും ഇവർ പറയുന്നു.

സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) ആണ് 2.0 സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും സിഒഎഐ പരാതി നൽകി. സിനിമയുടെ റിലീസ് തങ്ങളുടെ പരാതിയിൽ തീർപ്പുണ്ടാകുന്നതു വരെ തടയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. സിനിമയുടെ ടീസർ, ട്രെയിലർ, പ്രമോഷണൽ വീഡിയോകൾ എന്നിവയും അടിയന്തിരമായി തടയണമെന്നും ആവശ്യമുണ്ട്.

അതെസമയം രാജ്യത്തെ ഏറ്റവും ചെലവേറിയ നിർമാണസംരംഭമായ 2.0 ഇന്ന് റിലീസ് ചെയ്യുകയാണ്. അത്യാകാംക്ഷയോടെയാണ് രജിനി ആരാധകർ ഈ സിനിമയെ നോക്കിക്കാണുന്നത്. ചിട്ടി എന്ന നായകകഥാപാത്രമായി രജിനിയും വില്ലൻ കഥാപാത്രമായി ബോളിവുഡ് താരം അക്ഷയ് കുമാറും എത്തുന്ന ചിത്രമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍