UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവിൽ മോദി കീഴടങ്ങുന്നു; രാജ്നാഥ് സിങ് എഎപി നേതാവ് സഞ്ജയ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി

തന്റെ പാർട്ടി പ്രവർത്തകരോട് വീടുവീടാന്തരം കയറിയിറങ്ങി അഭിപ്രായരൂപീകരണം നടത്താന്‍ കെജ്രിവാൾ ആഹ്വാനം ചെയ്തിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ നേരിടാൻ ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരിട്ടിറങ്ങി. ആംആദ്മി നേതാവ് സഞ്ജയ് സിങ്ങുമായി രാജ്നാഥ് സിങ് ഇന്ന് കൂടിക്കാഴ്ച നടത്തി.

പ്രശ്നപരിഹാരത്തിനായി ഗവർണർ അനിൽ‌ ബെയ്ജാൾ രാജ്നാഥ് സിങ്ങിനെ കാണുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സഞ്ജയ് സിങ് പറഞ്ഞു. പ്രശ്നത്തിൽ ശരിയായ പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി തനിക്ക് ഉറപ്പു തന്നതായി സഞ്ജയ് വെളിപ്പെടുത്തി.

ഐഎഎസ് ഓഫീസർമാരുടെ സമരം മൂലം സ്ഥാന ഭരണം പ്രശ്നത്തിലായ കാര്യം രാജ്നാഥ് സിങ്ങിനെ അറിയിച്ചെന്നും സഞ്ജയ് പറഞ്ഞു.

ദില്ലി പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തിന്റെ വേദിയാകാൻ പോകുന്നതിന്റെ സൂചനകൾ ലഭിച്ചതോടെയാണ് കേന്ദ്രം അനുനയവുമായി ഇറങ്ങിയിട്ടുള്ളത് എന്നത് വ്യക്തമാണ്. തന്റെ പാർട്ടി പ്രവർത്തകരോട് വീടുവീടാന്തരം കയറിയിറങ്ങി അഭിപ്രായരൂപീകരണം നടത്താന്‍ കെജ്രിവാൾ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ 10 ലക്ഷം കത്തുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കാനും കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേന്ദ്രത്തിന്റെ മൂട് പതുക്കെ ഇളകി.

റേഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിലാണ് കെജ്രിവാൾ സമരത്തിനിറങ്ങിയത്. ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിന്റെ അടിസ്ഥാനബലങ്ങളിലൊന്നിൽ പിടിക്കുകയാണ് കെജ്രിവാൾ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിനെത്തന്നെ ഇടപെടുവിച്ച് ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്താനാണ് നീക്കം.

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍