UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക സംവരണം: മോദി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അംബേദ്കറെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

പാവപ്പെട്ട മാതാപിതാക്കളുടെ മകനായ മോദി പാവപ്പെട്ടവരെക്കുറിച്ച് ചിന്തിച്ചതിന്റെ ഫലമാണ് ഈ സംവരണമെന്ന് റാവത്ത് പറഞ്ഞു.

ജാതീയമായി മുന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയെ പ്രശംസിക്കവെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അംബോദ്കർ’ എന്ന് വിശേഷിപ്പിച്ചത്. പത്ത് ശതമാനം സംവരണം നൽകുന്നത് ഉയർന്ന ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ വലിയതോതിൽ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടേത് ചരിത്രപരമായ നീക്കമാണെന്നും അദ്ദേഹം പ്രശംസിച്ചു. എല്ലാവരുടെയും വികസനം എന്ന മോദിയുടെ പ്രഖ്യാപനത്തിന്റെ പ്രയോഗവൽക്കരണമാണിതെന്നും റാവത്ത് പറഞ്ഞു.

പാവപ്പെട്ട മാതാപിതാക്കളുടെ മകനായ മോദി പാവപ്പെട്ടവരെക്കുറിച്ച് ചിന്തിച്ചതിന്റെ ഫലമാണ് ഈ സംവരണമെന്ന് റാവത്ത് പറഞ്ഞു. കാലങ്ങളായി രാജ്യത്തെമ്പാടുമുള്ള ഉയർന്ന ജാതിക്കാർ ആവശ്യപ്പെട്ടു വരുന്നതാണ് സാമ്പത്തിക സംവരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2019 ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് സാമ്പത്തിക സംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ കേന്ദ്രം നടത്തിയിരിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതിക്കുള്ള ബിൽ പാർലമെന്റിലവതരിപ്പിച്ച് ചർച്ച തുടങ്ങാനും സർക്കാരിനായി.

നിലവിലുള്ള സംവരണങ്ങളെ ബാധിക്കാതെ ജനറൽ കാറ്റഗറിയിൽ സംവരണം കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍