UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയ് ഹിന്ദിനെ മോദി ‘ജിയോ’ ഹിന്ദാക്കി: സീതാറാം യെച്ചൂരി

ജയ് ഹിന്ദിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോ ഹിന്ദാക്കി പരിവര്‌ത്തനം ചെയ്യുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏറ്റവും കൂടുതൽ കോർപ്പറേറ്റ് പണം ബിജെപിയുടെ കൈകളിലേക്കാണ് ചെല്ലുന്നത്. ഇലക്ടറല്‍ ബോണ്ടുകളായി നിക്ഷേപിക്കപ്പെടുന്ന പണത്തിന്റെ 94.5 ശതമാനവും ബിജെപിയുടെ കൈകളിലേക്കാണ് എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശതകോടീശ്വരന്മാർ കൂടുതൽ സമ്പന്നരാകുന്നതിന്റെ പ്രതിഫലനമാണ് ദരിദ്രർ നയിക്കുന്ന ദുരിതജീവിതമെന്ന് അദ്ദേഹം പറഞ്ഞു.

സോവിയറ്റ് യൂണിയന്റെ തകർച്ചയാണ് മൂലധനശക്തികൾ വളരാൻ ഇടയാക്കിയതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതിന്റെ പ്രത്യയശാസ്ത്രപരമായ പ്രയോഗമായിരുന്നു ആഗോളവൽക്കരണം. എല്ലാ രംഗവും സ്വകാര്യവൽക്കരിക്കുക എന്നതാണ് ഈ പ്രത്യയശാസ്ത്ര പ്രയോക്താക്കളുടെ ആശയം. മൂലധനത്തിന് സൗകര്യമൊരുക്കുന്ന സർക്കാരുകളെ സൃഷ്ടിക്കാൻ കോർപ്പറേറ്റുകൾ സമ്പത്ത് ചെലവിടുന്നു. കോൺഗ്രസ്സ് അങ്ങനെയാണ് അധികാരത്തിൽ തുടർന്നത്. കൂടുതൽ ആക്രണോത്സുകമായി തങ്ങളുടെ പ്രത്യയശാസ്ത്രം നടപ്പാക്കാൻ സാധിക്കുന്നവര്‍ എന്ന യോഗ്യതയാണ് ബിജെപിയെ അധികാരത്തിലേറ്റാൻ മൂലധന ശക്തികൾക്ക് പ്രചോദനമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്റെ സ്വത്ത് താഴെത്തട്ടിലെ 50% ജനങ്ങളുടെ മുഴുവൻ സ്വത്തിനും തുല്യമാണ്. ലോകത്ത് ധനാഢ്യരാ. ഒമ്പതു പേരുടെ സ്വത്ത് താഴെക്കിടയിലെ 50% ജനങ്ങളുടെ സ്വത്തിന് തുല്യമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദിയുടെ വിദേശയാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കുന്നത് വൻ കോർപ്പറേറ്റ് ഭീമന്മാരാണ്. ആരൊക്കെയാണ് കൂടെ വരുന്നതെന്നത് മോദിയുടെ ഓഫീസ് മറച്ചുവെക്കുന്നു. ഫ്രാൻസിലേക്ക് ഒപ്പം പോയത് അനിൽ അംബാനിയാണ്. പ്രതിരോധമേഖലയിലെ കരാർ സമ്പാദിച്ചാണ് അംബാനി തിരിച്ചു വന്നത്. ഓസ്ട്രേലിയയിലേക്ക് അദാനിയും ഗൾഫിലേക്ക് മുകേഷ് അംബാനിയുമാണ് പോയത്. തങ്ങളുടെ കരാറുകൾക്ക‌് ഇടനിലക്കാരില്ലെന്നാണ‌് ബിജെപി പറയുന്നത‌്. ഇവിടെ ഇടനിലക്കാർ ബിജെപി സർക്കാർതന്നെയാണ‌്.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇഎംഎസ‌് പഠനഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ‘മൂലധനവും ജനാധിപത്യവും മരനിരപേക്ഷതയും മോഡിഭരണത്തിൽ’ എന്ന വിഷയം അവതരിപ്പിച്ച‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍