UPDATES

മോദി സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് യുപിഎ കാലത്തേക്കാള്‍ 40% അധികവിലയ്ക്ക്

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റേയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടേയും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരുടേയും വാദങ്ങളെ തള്ളിക്കളയുന്ന വസ്തുതകളാണിത്.

2016ല്‍ മോദി സര്‍ക്കാര്‍, ഫ്രഞ്ച് കമ്പനി ദസോള്‍ട്ടുമായി 36 റാഫേല്‍ വിമാനങ്ങള്‍ക്കായുള്ള കരാറില്‍ ഒപ്പിട്ടത് യുപിഎ കാലത്ത് 126 വിമാനങ്ങള്‍ക്കായി ധാരണയിലെത്തിയ വിലയേക്കാള്‍ 40 ശതമാനം കൂടിയ തുകയ്‌ക്കെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട്. 2012ല്‍ ദാസോ ഏവിയേഷന്‍ 19.5 ബില്യണ്‍ യൂറോയ്ക്കാണ് (ഏതാണ്ട് 14,14,43,25,00,000.00 ഇന്ത്യന്‍ രൂപ) കരാര്‍ നേടിയത്. ഒരു വിമാനത്തിന്റെ വില 155 മില്യണ്‍ യൂറോ (ഏതാണ്ട് 12,74,44,06,390.82 ഇന്ത്യന്‍ രൂപ). 2012 മുതല്‍ ദാസോയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്ന രണ്ട് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

126 വിമാനങ്ങളുടെ വിലയക്ക് പുറമെ സാങ്കേതികവിദ്യ കൈമാറ്റം, ഇന്‍ഡിജെനൈസേഷന്‍, ഇന്ത്യ – സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ്‌സ്, വെപ്പണറി, സ്‌പെയര്‍സ്, മെയ്ന്റനന്‍സ് ഗാരണ്ടീസ് തുടങ്ങിയവയടക്കമാണ് 19.5 ബില്യണ്‍ യൂറോയുടെ എംഎംആര്‍സിഎ (മീഡിയം മള്‍ട്ടി റോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ്‌)
കരാര്‍. എച്ച്എഎല്ലിന്റെ ലേബര്‍ കോസ്റ്റ് അടക്കം ഇതില്‍ വരും. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ 36 വിമാനങ്ങള്‍ക്കുള്ള കരാര്‍ 7.8 ബില്യണ്‍ യൂറോയുടേതാണ് (ഏതാണ്ട് 5,64,91,50,00,000 ഇന്ത്യന്‍ രൂപ). ഒരു വിമാനത്തിന്‍റെ വില 217 മില്യണ്‍ യൂറോ (ഏതാണ്ട് 17,82,78,41,274.77 ഇന്ത്യന്‍ രൂപ). 2012ല്‍ ദാസോ മുന്നോട്ടുവച്ചതിനേക്കാള്‍ 40 ശതമാനം കൂടുതല്‍.

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റേയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടേയും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരുടേയും വാദങ്ങളെ തള്ളിക്കളയുന്ന വസ്തുതകളാണിത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 20 ശതമാനം കുറഞ്ഞ ചിലവേ എന്‍ഡിഎ സര്‍ക്കാരിന്റെ കരാറിന് വന്നിട്ടുള്ളൂ എന്നാണ് ഇവര്‍ അവകാശപ്പെട്ടത്. ആയുധങ്ങളും സ്‌പെയര്‍ പാര്‍ട്ടുകളും ലോജിസ്റ്റിക് ഗാരണ്ടികളുമായി പൂര്‍ണ സജ്ജമായ വിമാനങ്ങളെത്തുമെന്നും ഇതൊന്നും യുപിഎയുടെ കരാറില്‍ ഇല്ലായിരുന്നു എന്നുമാണ് മോദി സര്‍ക്കാരിന്റെ മറ്റൊരു വാദം. എന്നാല്‍ 2007ലെ എംഎംആര്‍സിഎ ടെണ്ടര്‍റില്‍ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലില്‍ ഈ പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതെല്ലാമടക്കമാണ് 2012ല്‍ ദാസോ വിലയിട്ടിരിക്കുന്നതും. ഇന്ധന ചിലവ്, നാല്‍പ്പത് വര്‍ഷത്തേയ്ക്കുള്ള മെയ്ന്റനന്‍സ് ആന്‍ഡ് ഓപ്പറേറ്റിംഗ് കോസ്റ്റ് എന്നിവയെല്ലാം അടക്കമാണിത്.

വായനയ്ക്ക്: https://goo.gl/sLaKgg

റാഫേല്‍ ഇടപാട്: ഉയര്‍ന്ന വിലയെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നെന്ന് റിപ്പോര്‍ട്ട്

റിലയൻസിന്റെ പങ്കാളിത്തം നിർബന്ധിത വ്യവസ്ഥയാക്കി; റാഫേല്‍ ഇടപാടിൽ സുപ്രധാന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍