UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനപ്രഭാഷണം നിരാശാജനകം- കോണ്‍ഗ്രസ്

കര്‍ഷകര്‍ യുവജനങ്ങള്‍ ദുര്‍ബലജനവിഭാഗങ്ങള്‍ എന്നിവരെ സര്‍ക്കാര്‍ വഞ്ചിച്ചതായും വിമര്‍ശനം

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലെ മിക്ക കാര്യങ്ങളും നിരാശാജനകമെന്ന് കോണ്‍ഗ്രസ്. കളളപ്പണം തടയുമെന്ന വാഗ്ദാനം ആവര്‍ത്തിച്ചത് ലജ്ജാകരമെന്നും വിമര്‍ശനം.

കളളപ്പണം തടയുമെന്ന പ്രധാനമന്ത്രിയുടെ വാഗ്്ദാനം ലജ്ജാകരമാണ്. അത് ആവര്‍ത്തിക്കുന്നതും ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. മോദി സര്‍ക്കാര്‍ മുതലാളിത്തവും കളളപ്പണം കുന്നുകൂട്ടുന്നതും പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയ കളളപ്പണത്തിന്റെ കണക്കുകള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷവും നല്‍കിയ വാഗദ്ധാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍