UPDATES

ട്രെന്‍ഡിങ്ങ്

സംഘികൾക്ക് ജിന്ന വിദേശി, പാക്കിസ്ഥാനികൾക്ക് ഭഗത് സിംഗ് ദേശീയ ഹീറോ

‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി-അമിത് ഷാ-യോഗി ആദിത്യനാഥ് ത്രയത്തിനു ഇന്ത്യയിൽ ഇനിയും ബാക്കി നിൽക്കുന്ന മതേതര ചിഹ്നങ്ങൾ നീക്കുകയാണ് ലക്ഷ്യം.

കുറച്ചു ദിവസങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ മാർച്ച് 24 ന് ലാഹോറിലെ ഷാദ്മാന്‍ ചൗക്കിൽ വലിയൊരു ജനക്കൂട്ടം ഒത്തുചേർന്നു. ഭഗത് സിംഗിനെ 1931 മാർച്ച് 23 ന് തൂക്കിക്കൊന്ന ലാഹോറിലെ ജയിൽ ഇടിച്ചു നിരത്തി 1961ൽ പാകിസ്ഥാൻ സർക്കാർ ഭഗത് സിംഗിന്റെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് തന്നെ പണിത ഇടം ആണ് ഷാദ്മാന്‍ ചൗക്ക്. ജനക്കൂട്ടത്തിന്റെ ആവശ്യം അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനി ആയ ഭഗത് സിംഗിനെ പാക് ഹീറോ ആയി പ്രഖ്യാപിക്കണം എന്നായിരുന്നു.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുൻപ് പാകിസ്ഥാനിൽ ഇതാണ് സംഭവിച്ചതെങ്കിൽ ഇന്ത്യയിൽ ചരിത്രത്തെ തന്നെ മറന്നുള്ള ‘പുതിയ ഇന്ത്യ’ രൂപപ്പെടുത്താൻ ആണ് നവ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.

പൊതുവെ പാകിസ്ഥാനികൾക്കാണ് തീവ്ര ദേശീയ മത വർഗീയ ചിന്താഗതി ഉള്ളതെന്ന് കരുതുന്നുന്നത് എങ്കിലും ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദി-അമിത് ഷാ-യോഗി ആദിത്യനാഥ് ത്രയത്തിനു ഇന്ത്യയിൽ ഇനിയും ബാക്കി നിൽക്കുന്ന മതേതര ചിഹ്നങ്ങൾ നീക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും എക്കാലവും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ഹിന്ദു മഹാസഭയോടൊപ്പം 1930 കളിൽ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിൽ ഭരണം നടത്തുകയും ചെയ്ത പാക്കിസ്ഥാൻ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ ചിത്രം അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽ എടുത്ത് കളയണം എന്നാണ് പുതിയ ആവശ്യം. ഇത് നടക്കുന്നത് പാകിസ്ഥാനികൾ 2012ൽ തന്നെ ഷാദ്മാന്‍ ചൗക്കിനെ ഭഗത് സിംഗ് ചൗക്ക് എന്ന് നാമകരണം ചെയ്ത അവരുടെ ചരിത്ര ബോധം ഉയർത്തി പിടിക്കുമ്പോൾ ആണെന്ന് ഓർക്കണം.

അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ തിരികൊളുത്തിയ സംഘര്‍ഷം മൂലം അലിഗഡ് ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം വരെ നിർത്തി വെയ്ക്കുന്നതിൽ വരെ എത്തി നിൽക്കുന്നു കാര്യങ്ങള്‍. സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലെ ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുറത്തുനിന്നെത്തിയവര്‍ കുഴപ്പമുണ്ടാക്കുകയായിരുന്നു. പുറത്തുനിന്നെത്തിയ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷ പ്രകടനം സംഘര്‍ഷഭരിതമായി.

മുഹമ്മദലി ജിന്നയുടെ ചിത്രം; അലിഗഢ് സർവ്വകലാശാലയിൽ ഹിന്ദു വാഹിനിയുടെ ആക്രമണം

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ ഭാഗമായവരാണ് അക്രമമഴിച്ചുവിട്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസ് വിട്ടയച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഓഫീസില്‍ പാക്കിസ്ഥാന്‍ സ്ഥാപകനായ ജിന്നയുടെ ചിത്രം വച്ചിരിക്കുന്നത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് സ്ഥലം എംപിയും ബിജെപി നേതാവുമായ സതീഷ് ഗൗതം കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. നിരവധി പേർക്ക് പരിക്കും ഉണ്ട്.

സർവ്വകലാശാലയിലെ യൂണിയൻ ഓഫീസിൽ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു വാഹിനിക്കാർ ആക്രമണം സംഘടിപ്പിച്ചത്. സർവ്വകലാശാലയുടെ സ്ഥാപകന്‍ കൂടിയാണ് മുഹമ്മദലി ജിന്ന. ഇദ്ദേഹത്തിന് സ്റ്റുഡന്റ്സ് യൂണിയനിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകിയിരുന്നു. യൂണിവേഴ്സിറ്റി കോർട്ടിന്റെ സ്ഥാപകാംഗമായ ജിന്ന സർവ്വകലാശാലയ്ക്കായി ധാരാളം സാമ്പത്തിക സഹായങ്ങളും ചെയ്തിട്ടുള്ളയാളാണ്.

പിൽക്കാലത്ത് ഇന്ത്യ-പാക് വിഭജനം നടക്കുകയും പിരിയുകയും ചെയ്തുവെങ്കിലും സർവ്വകലാശാലയ്ക്ക് ജിന്നയുടെ സംഭാവനകൾ മറക്കേണ്ട കാര്യമില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. ജിന്നയുടെ ചിത്രം സർവ്വകലാശാലയിലുള്ളത് വർഗ്ഗീയവൽക്കരിക്കാനാണ് ബിജെപിയും ഹിന്ദു വാഹിനിക്കാരും ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഈ ആക്രമണം നടക്കുന്നത് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ സന്ദർശനം നടക്കുന്ന വേളയിലാണ് എന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹം സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസിലർ കൂടിയാണ്. അതേസമയം ജിന്നയുടെ ചിത്രം തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

ഇതെല്ലാം നടക്കുന്നത് കഴിഞ്ഞ ആഴ്ച പാക്കിസ്ഥാൻ സർക്കാർ അഭിമാനത്തോടെ ഭഗത് സിംഗ് എഴുതിയ കത്തുകളും മറ്റും ആദ്യമായി പൊതുജനങ്ങൾക്ക് വായിക്കാനും അറിയാനും സർക്കാർ ചിലവിൽ പ്രദര്‍ശിപ്പിക്കുമ്പോൾ ആണെന്ന് ഓർക്കണം. ഭഗത് സിംഗ് ലാഹോർ ജയിലിൽ ഉണ്ടായിരുന്നപ്പോൾ എഴുതിയ കത്തുകൾ, ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ച കേസിന്‍റെ വിവരങ്ങൾ തുടങ്ങിയവയെല്ലാം തന്നെ പ്രദർശനത്തില്‍ ഉണ്ടായിരുന്നു. വളരെ ആവേശത്തോടെ ആണ് ജനങ്ങൾ പ്രദർശനം കണ്ടത്.
ദൈനിക് ജാഗരൺ പത്രം റിപ്പോർട്ട് ചെയ്‍തത് ഭഗത് സിംഗ് എഴുതിയ ഒരു കത്തിലും നിങ്ങളുടെ വിശ്വസ്തൻ എന്ന് ഭഗത് എഴുതിയിട്ടില്ല എന്നുള്ളതാണ്. വെറും നിങ്ങളുടെ എന്ന് മാത്രമേ ഉള്ളു. ജയിലിൽ ഭഗത് സിംഗ് മാർക്സിനെ വായിച്ചിരുന്നു എന്ന് ഊറ്റം കൊള്ളുന്ന ഇപ്പോഴത്തെ കമ്മ്യുണിസ്റ്റുകൾ പോലും അതിനു ധൈര്യപ്പെടും എന്ന് തോന്നുന്നില്ല.

ഇന്ത്യ പാക്കിസ്ഥാനെ പഠിക്കാന്‍ സമയമായി

ബംഗാളിലും സിന്ധിലും ജിന്നയുടെ മുസ്ലിം ലീഗും ഹിന്ദു മഹാസഭയും ചേർന്നു ഭരണം നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് പാക്കിസ്ഥാൻ ഉണ്ടാക്കണം എന്ന് പ്രമേയം പാസാക്കിയപ്പോൾ ഹിന്ദു മഹാസഭ കൂട്ടുകക്ഷി ആയിരുന്നു. ഇപ്പോൾ ജമ്മു കാശ്മീരിൽ പി ഡി പിയോടൊപ്പം ബി ജെ പി ഭരണം പങ്കിടുന്നതുപോലെ.

എന്നാൽ പുതിയ ഇന്ത്യയുടെ നിർമാതാക്കൾക്ക് അതെല്ലാം കഴിഞ്ഞ കാര്യം. ജെ എൻ യു ഒരു വഴിക്കാക്കി. ഇനി അലിഗഡും ആക്കണം അത്രയേ ഉള്ളു. ജെ എന്‍ യുവില്‍ പരാജയപ്പെട്ട പരീക്ഷണത്തെ അലിഗഢിൽ മത കൂട്ട് ചേർത്ത് എളുപ്പം വിജയിപ്പിക്കാൻ സാധിക്കും എന്നുള്ളത് തന്നെയാണ് അവരുടെ പദ്ധതി.

യഥാർത്ഥത്തിൽ ജിന്നയ്ക്ക് മാത്രം അല്ല അലിഗഢിൽ ആജീവനാന്ത അംഗത്വം ഉള്ളത്. നെഹ്‌റു, ആസാദ്, അംബേദ്‌കർ എന്നിവർക്കും ഉണ്ട്. ജിന്നയാകട്ടെ അലിഗഡിന് മാത്രം അല്ല ബോംബെ യുണിവേഴ്സിറ്റിക്കും സാമ്പത്തിക സഹായം നൽകുന്നുണ്ടായിരുന്നു.

മുംബൈയിലെ ജിന്നാ ഹൗസ് ഇടിച്ച് നിരത്തണമെന്ന് ബിജെപി എംഎല്‍എ

നമ്മൾ ഇപ്പോഴും വിക്ടോറിയ സ്മാരകവും ഡൽഹൗസി ടൗണും നിലനിർത്തുന്നുണ്ട്. ബഹുമാനിക്കുന്നുമുണ്ട്. ചരിത്രം മാറ്റി എഴുതാൻ ആണ് ശ്രമം എങ്കിൽ ബോംബെ കോടതി മ്യൂസിയത്തിൽ ജിന്നയുടെ വക്കീൽ സർട്ടിഫിക്കറ്റ് ഇപ്പോഴും വെച്ചിട്ടുണ്ട്. മോദിയെയും ഇത് കാണിച്ചിട്ടും ഉണ്ട്. മുംബൈയിൽ ജിന്ന ഹാൾ ഉണ്ട്. ജിന്ന ഹൌസ് ഉണ്ട്. ഗുണ്ടൂരിൽ മഹാത്മാ ഗാന്ധി റോഡിൽ ജിന്ന പ്രതിമ ഉണ്ട്. എല്ലാം പോകട്ടെ പാർലമെൻറിൽ ഹിന്ദുത്വ വാദി ശ്യാമ പ്രസാദ് മുഖർജിയോടൊപ്പം ജിന്നയുടെ പടവും ഉണ്ട്. ജിന്ന ‘ഹിന്ദു മുസ്ലിം സമൂഹത്തിനിടയിലെ പാലം’ എന്നാണ് സരോജിനി നായിഡു പറഞ്ഞത്.

എൽ കെ അദ്വാനി ‘വലിയ മതേതര വാദി’ എന്നാണ് ജിന്നയെ വിളിച്ചിരുന്നത്. പക്ഷെ അദ്വാനിയെ ആര് കേൾക്കുന്നു. നരേന്ദ്ര മോദി- അമിത് ഷാ-യോഗി ആദിത്യനാഥ് ത്രയത്തിനു അലിഗഡിലെ ജിന്നയുടെ ചിത്രം അവരുടെയുടെ വിഭാഗീയ വർഗീയ ചിത്രം വരയ്ക്കാനുള്ള ഫ്രെയിം ആണ്. 2019 ആകുമ്പോഴേക്കും പൂർണമാക്കേണ്ട ഫ്രയിം.

പാകിസ്ഥാന്റെ രാഷ്ട്രപിതാവിനെ ഇന്ത്യക്കാര്‍ വില്ലനാക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവിനെ പാകിസ്ഥാന്‍കാര്‍ സ്‌നേഹിക്കുന്നു

വാലന്റൈന്‍ ദിനം ഭഗത് സിംഗ് രക്തസാക്ഷി ദിനമാക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ തട്ടിപ്പ്-ഹരീഷ് ഖരെ എഴുതുന്നു

മുസ്ലിം രാജ്യമുണ്ടാക്കിയ പിതാവിനോട് അമുസ്ലീമിനെ വിവാഹം കഴിക്കാന്‍ കലഹിച്ച മകള്‍; ജിന്നയുടെ മകള്‍ ദിന വാഡിയ അന്തരിച്ചു

ഒരു പാക്കിസ്ഥാനി ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു

മാര്‍ക്‌സും ഗാന്ധിയും അംബേദ്കറും ജിന്നയും ഗോഡ്സെയും നൃത്തം ചെയ്യുന്നു: ‘ആഭാസ’ത്തിന്റെ ലിറിക്കല്‍ വീഡിയോ

രാജ് ഗുരു ആര്‍എസ്എസുകാരനായിരുന്നു എന്ന് ആര്‍എസ്എസുകാരന്‍ എഴുതിയ പുസ്തകം

ടീ ഷര്‍ട്ടിലും പോസ്റ്ററുകളിലുമൊതുങ്ങേണ്ടയാളല്ല സോഷ്യലിസ്റ്റ് വിപ്ലവത്തിനാഗ്രഹിച്ച ഭഗത് സിംഗ്

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍