UPDATES

ആർ‌എസ്എസ്സിനെക്കുറിച്ചുള്ള ‘മുൻധാരണകൾ’ തിരുത്തണം: വിദേശമാധ്യമങ്ങളെ നേരിൽ കാണാൻ മോഹൻ ഭാഗവത്

നിരവധി വിദേശരാജ്യങ്ങളിൽ സംഘപരിവാർ സംഘടനകൾക്ക് വേരുകളുണ്ട്.

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് വിദേശമാധ്യമങ്ങളുമായി ഒരു ദിവസം നീളുന്ന കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. സംഘടനയെക്കുറിച്ച് വിദേശ മാധ്യമങ്ങൾക്ക് ചില ‘മുൻധാരണകളു’ണ്ടെന്നാണ് ഭാഗവത് കരുതുന്നത്. അത് തിരുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

സെപ്തംബർ 24ന് ഡൽഹിയിൽ‌ വെച്ചാണ് മോഹൻ ഭാഗവത് വിദേശ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് ചോദിക്കാം. സമകാലിക രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥയുമെല്ലാം ചർച്ചാവിധേയമാക്കാം. ‘സൂര്യനു കീഴെയുള്ള ഏതു കാര്യവും’ പരിപാടിയിൽ ചോദ്യമായി ഉന്നയിക്കാമെന്ന് ഒരു സംഘടനാ പ്രതിനിധി പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

വിദേശ മാധ്യമങ്ങൾ ആർഎസ്എസ്സിനെ വിശേഷിപ്പിക്കാറുള്ളത് ‘തീവ്രവലത് ഹിന്ദു ദേശീയവാദ’ സംഘടന എന്നും ‘ഹിംസാത്മകമായ ഹിന്ദു സംഘടന’ എന്നുമെല്ലാമാണ്. മുൻകാലങ്ങളിൽ വാഷിങ്ടൺ പോസ്റ്റും ദി ന്യൂയോര്‍ക്ക് ടൈംസും എന്തെഴുതിയെന്നത് തങ്ങൾക്ക് വിഷയമല്ലെന്നും എന്നാൽ ഈ ഇന്റർനെറ്റ് യുഗത്തിൽ അവരെഴുതുന്നത് എല്ലാ ഇന്ത്യാക്കാരിലേക്കും എത്തുന്നുണ്ടെന്നും ആർഎസ്എസ് പറയുന്നു.

നിരവധി വിദേശരാജ്യങ്ങളിൽ സംഘപരിവാർ സംഘടനകൾക്ക് വേരുകളുണ്ട്. അമ്പത് രാജ്യങ്ങളിൽ ആർഎസ്എസ്സിന് സാന്നിധ്യമുണ്ട്. ഹിന്ദു സ്വയംസേവക സംഘ് എന്ന പേരിലാണ് വിദേശങ്ങളിൽ ഇവർ അറിയപ്പെടുന്നത്.

വിദേശ മാധ്യമങ്ങളുടെ ‘തെറ്റിദ്ധാരണകൾ’ നീക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍