UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ വർഷം ഹാക്ക് ചെയ്യപ്പെട്ടത് നൂറിലധികം സർക്കാർ വെബ്സൈറ്റുകളെന്ന് മന്ത്രി ലോകസഭയിൽ

ലോകത്തെമ്പാടും സൈബർ ആക്രമണങ്ങൾ വര്‍ധിച്ചു വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷത്തിൽ 105 സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എസ്എസ് അലുവാലിയ ലോകസഭയെ അറിയിച്ചു. മുൻ വർഷത്തേതിനെ അപേക്ഷിച്ച് ഗണ്യമായ കുറവ് ഹാക്കിങ്ങിലുണ്ടായതായി മന്ത്രി നൽകിയ കണക്ക് പറയുന്നു. കഴിഞ്ഞ വർഷം 172 വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ലോകത്തെമ്പാടും സൈബർ ആക്രമണങ്ങൾ വര്‍ധിച്ചു വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൈബർ സ്പേസിന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ബിസിനസ്സിന്റെ വർധനയും മൂലം ഇത്തരം ആക്രമണങ്ങൾ സ്വാഭാവികമാണ്. വെബ്സൈറ്റ് ഉടമകൾ ഇവയെ ചെറുക്കാൻ നിരന്ത്രമായ ശ്രമങ്ങൾ നടത്തുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ സുരക്ഷ ഉറപ്പുവരുത്താൻ നിരവധി നടപടികൾ സർക്കാർ എടുത്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റുകൾ സുരക്ഷിതമാക്കാൻ 28 നിർദ്ദേശങ്ങൾ ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ളതായും എസ്എസ് അലുവാലിയ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍