UPDATES

കര്‍ഷകരുടെ ശബ്ദം കേള്‍ക്കൂ: മോദി സര്‍ക്കാരിനോട് എംഎസ് സ്വാമിനാഥന്‍

സംവാദങ്ങളോ തര്‍ക്കങ്ങളോ അല്ല പ്രക്ഷോഭമാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴി എന്നാണ് കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.

ഡല്‍ഹിയില്‍ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തില്‍ പരം കര്‍ഷകരുടെ പ്രധാന ആവശ്യം കര്‍ഷക പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാണ്. നാസികില്‍ നിനിന് മുംബൈയിലേയ്ക്ക് സംഘടിപ്പിച്ച കിസാന്‍ ലോംഗ് മാര്‍ച്ചിന്റെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച മാര്‍ച്ചുകളുടേയും തുടര്‍ച്ചയായുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതാണ് കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിത വിപ്ലപവത്തിന്റെ ഉപജ്ഞാതാവുമായ എംഎസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യം. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രൊഫ.എംഎസ് സ്വാമിനാഥന്‍ പ്രസ്താവനയിറക്കി. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കര്‍ഷരുടെ പ്രശ്‌നങ്ങളെ ഗൗരവമായി പരിഗണിക്കണമെന്ന് സ്വാമിനാഥന്‍ ആവശ്യപ്പെട്ടു.

സംവാദങ്ങളോ തര്‍ക്കങ്ങളോ അല്ല പ്രക്ഷോഭമാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴി എന്നാണ് കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. കടം എഴുത്തിത്തള്ളല്‍ അവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. മറ്റൊന്ന് മിനിമം താങ്ങുവില ഉറപ്പുവരുത്തലാണ്. കൃഷി സാമ്പത്തികമായി ആദായകരമായക്കണം. വ്യവസായങ്ങള്‍ പോലെ സാമ്പത്തികവരുമാനം കൃഷിയെ സംബന്ധിച്ചും അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ 2007ല്‍ പുറത്തിറക്കിയ നാഷണല്‍ പോളിസി ഫോര്‍ ഫാര്‍മേഴ്‌സില്‍ (എന്‍സിഎഫ്) അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. കൃഷി രാജ്യത്തെ 60 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ഉപജീവനമാര്‍ഗവും ജീവിതരീതിയുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കടം എഴുതിത്തള്ളലിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത് എന്നത് ദുഖകരമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില നിര്‍ണയം, സമാഹരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹാരിച്ചാലേ കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ കഴിയൂ.

സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളില്‍ പലതിന്റേയും പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ് എന്നും പ്രക്ഷോഭം സംഘടിപ്പിച്ചില്ലെങ്കില്‍ ഇതിന് പരിഹാരമുണ്ടാകില്ല എന്നും കര്‍ഷകര്‍ മനസിലാക്കുന്നു. ഇന്ത്യയുടെ കാര്‍ഷിക നയരൂപീകരണത്തില്‍ ഒരു വഴിത്തിരിവാകും ഇന്നത്തെ കര്‍ഷക മാര്‍ച്ച് എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. കര്‍ഷകരുടെ ക്ഷേമത്തിലൂന്നിയുള്ള കാര്‍ഷികമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ എന്‍സിഎഫ് റിപ്പോര്‍ട്ട് വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്‍എസിഎഫ് ശുപാര്‍ശ പ്രകാരം കൃഷി മന്ത്രാലയത്തിന്റെ പേര് കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയം എന്ന് മാറ്റിയിരുന്നു. ഈ പേര് മാറ്റം പ്രവൃത്തിയിലും പ്രതിഫലിക്കണമെന്നും സ്വാമിനാഥന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍