UPDATES

ട്രെന്‍ഡിങ്ങ്

തൊഴിലില്ലായ്മ നിരക്ക് മാത്രമല്ല, മുദ്ര തൊഴില്‍ സര്‍വേ ഡാറ്റയും മോദി സര്‍ക്കാര്‍ മുക്കി

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് പുറത്തുവിടുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് & റീഫിനാന്‍സ് ഏജന്‍സി) പദ്ധതി പ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ കണക്ക് അടുത്ത രണ്ട് മാസത്തേയ്ക്ക് കൂടി പുറത്തുവിടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടാണ് നരേന്ദ്ര മോദി സര്‍ക്കര്‍ പൂഴ്ത്തുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലേബര്‍ ബ്യൂറോയുടെ സര്‍വേ രീതികളില്‍ വിദഗ്ധ സമിതി അപാകതകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് പുറത്തുവിടുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ റിപ്പോര്‍ട്ട് ചെയ്തത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ ബ്യൂറോയുടെ സര്‍വേയെ ആശ്രയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിലെ ‘തെറ്റുകള്‍’ തിരുത്താന്‍ ലേബര്‍ ബ്യൂറോയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ ബ്യൂറോ ഇതിന് രണ്ട് മാസം കൂടി സമയം ചോദിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ലേബര്‍ ബ്യൂറോയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ ബ്യൂറോ ഇതിന് രണ്ട് മാസം കൂടി സമയം ചോദിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവിടണ്ടതില്ല എന്നാണ് അനൗപചാരിക തീരുമാനം. എന്‍എസ്എസ്ഒ സര്‍വേ റിപ്പോര്‍ട്ടിന് പുറമെ ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടും (എംപ്ലോയ്‌മെന്റ് – അണ്‍ എംപ്ലോയ്‌മെന്റ് സര്‍വേ) സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത് രണ്ടും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍ നഷ്ടങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

ആറാമത് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത് 2016-17ല്‍ തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും കൂടിയ (3.9 ശതമാനം) നിലയിലെത്തി എന്നാണ്. അതേസമയം 2017-18ല്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (6.1 ശതമാനം) തൊഴിലില്ലായ്മ എത്തി എന്നാണ് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പറഞ്ഞത്. എന്‍എസ്എസ്ഒ റിപ്പോര്‍ട്ടില്‍ അവിശ്വാസം പ്രകടിപ്പിച്ച നീതി ആയോഗ്, ലേബര്‍ ബ്യൂറോയോട് ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഈ കണക്കുകള്‍ പുറത്തുവിടാം എന്നായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. മുദ്ര പദ്ധതി പ്രകാരം നേരിട്ട് തൊഴില്‍ ലഭിച്ചവരുടെ കണക്കുകളും അനുബന്ധ ജോലികള്‍ സംബന്ധിച്ച കണക്കുകളും നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. 2015 ഏപ്രില്‍ എട്ടിനും 2019 ജനുവരി 31നുമിടയില്‍ മുദ്ര ലോണ്‍ നേടിയ 97000 ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ലേബര്‍ ബ്യൂറോ സര്‍വേ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍