UPDATES

ട്രെന്‍ഡിങ്ങ്

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ നിലനിർത്തണമെന്ന് സുപ്രീംകോടതി; കേരളത്തിന് നിരാശ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഉയരുന്ന ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിന്മേൽ റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. നാളെ രാവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. 138 അടിയായി ജലനിരപ്പ് താഴ്ത്താൻ തയ്യാറാണോയെന്ന കോടതിയുടെ ചോദ്യത്തിന് കഴിയില്ലെന്ന മറുപടിയാണ് തമിഴ്നാട് നൽകിയത്. നാളെ വരെ ജലനിരപ്പ് 142 അടിയിൽ നിലനിർത്താൻ രഞ്ജൻ ഗഗോയ് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി അഭ്യർ‌ത്ഥിച്ചു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ടെന്ന് പിണറായി വിജയൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ എഞ്ചിനീയര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും പളനിസ്വാമിക്ക് മുഖ്യമന്ത്രി അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍