UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാകോട്ട് ആക്രമണത്തിന്റേതെന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് പഴയ വീഡിയോകൾ

പാകിസ്താനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വീഡിയോകളെന്ന പേരിൽ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് പഴയ വീഡിയോകളെന്ന് റിപ്പോർട്ട്. ആൾട്ട് ന്യൂസ് ആണ് രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ പഴയ വീഡിയോകള്‍ ഉപയോഗിച്ച് വാർത്തകള്‍ പ്രചരിപ്പിച്ചതായി പറയുന്നത്.

അതിർത്തി കടന്നുചെന്ന് ഇന്ത്യ പാകിസ്താനിലെ ബലാകോട്ടിൽ നടത്തിയ ആക്രമണത്തിന്റെ റിപ്പോർട്ടുകളിലാണ് പഴയ വീഡിയോകൾ മാധ്യമങ്ങൾ ചേർത്തത്. ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ആദ്യ വിഷ്വലുകൾ എന്ന് അവകാശപ്പെട്ട് ഇന്ത്യാ ടുഡേ പുറത്തുവിട്ട വീഡിയോയും പഴയൊരു സൈനിക നീക്കത്തിന്റേതായിരുന്നു.

ന്യൂസ് 18നും ഇത്തരം വീഡിയോകളാണ് പുറത്തുവിട്ടുകൊണ്ടിരുന്നത്. ഇവ ട്വീറ്റ് ചെയ്യുകയുമുണ്ടായി. പിന്നീട് ഈ ട്വീറ്റ് ഇവർ നീക്കം ചെയ്യുകയും ചെയ്തു.

ഇന്ത്യാ ടുഡേ, ഇക്കണോമിക് ടൈംസ്, ആജ് തക്, ടൈംസ് നൗ, ന്യൂസ്18 തുടങ്ങിയ മാധ്യമങ്ങളും ഇതേ വീഡിയോയാണ് ഉപയോഗിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍