UPDATES

ഇന്ത്യ

പൊള്ളിച്ചു, കത്തികൊണ്ട് മുറിവേല്‍പ്പിച്ചു; ബിഹാറിലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ നേരിട്ടത് അതിക്രൂര ലൈംഗികപീഡനം

തങ്ങളെ പൊള്ളലേല്‍പ്പിക്കുകയും കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും നിലത്തുകൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഹാറിലെ മുസഫര്‍പൂരില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ 24 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് മുമ്പ് ക്രൂരമായ മറ്റ് ശാരീരിക പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളെ പൊള്ളലേല്‍പ്പിക്കുകയും കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും നിലത്തുകൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ ഏഴ് വയസുകാരിയാണ്. അതിക്രമം ചെറുക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയിരുന്നതായും രക്ഷപ്പെട്ടവര്‍ പറയുന്നു.

ചികിത്സയില്‍ കഴിയുന്ന ഇരകളുടെ മാനസികനില തകരാറിലായിരിക്കുകയാണെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നുമാണ് നളന്ദ മെഡിക്കല്‍ കോളേജിലേയും കോയില്‍വാര്‍ മെന്റല്‍ ഹോസ്പിറ്റലിലേയും ഡോക്ടര്‍മാര്‍ പറയുന്നത്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനേയും ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഫോള്‍ഡ് ഇന്ത്യയേയും ഡോക്ടര്‍മാര്‍ സഹായത്തിനായി സമീപിച്ചു. എയിംസ്, എന്‍ഫോള്‍ഡ് ഇന്ത്യ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ ദിവസവും തങ്ങളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ഇഞ്ചക്ഷന്‍ നല്‍കി മയക്കിയായിരുന്നു പീഡനം.

സേവ സങ്കല്‍പ് ഏവം വികാസ് സമിതി എന്ന എന്‍ജിഒയാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ‘ബാലിക ഗൃഹ’ത്തിന്റെ നടത്തിപ്പുകാര്‍. പ്രദേശത്ത് വലിയ സ്വാധീനമുള്ളയാളും മാധ്യമപ്രവര്‍ത്തകനുമായ ബ്രജേഷ് ഠാക്കൂറാണ് ഈ ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. ബ്രജേഷ് ഠാക്കൂര്‍ അടക്കം സ്ഥാപനവുമായി ബന്ധപ്പെട്ട ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആര്‍ജെഡി നേതാവ് തേജസ്വി നേതാവ് ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആര്‍ജെഡി നേതാവ് തേജസ്വി നേതാവ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍