UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“എന്റെ 30 വർഷത്തെ അക്കാദമിക ജീവിതം അഞ്ചു മിനിറ്റു കൊണ്ട് തകർന്നു”: പ്രൊഫ. സത്യനാരായണ

എന്തിനാണ് നിങ്ങളൊരു ബുദ്ധിജീവിയായിരിക്കുന്നതെന്നും പൊലീസ് സത്യനാരായണയോട് ചോദിച്ചു.

മഹാരാഷ്ട്ര പൊലീസിന്റെ നേത്വത്തിൽ നടക്കുന്ന ധൈഷണിക വേട്ടയുടെ ഇരയായ പ്രൊഫസർ സത്യനാരായണ കരഞ്ഞുകൊണ്ടാണ് തന്നെ പൊലീസ് നേരിട്ടവിധം വിവരിച്ചത്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവ്വകലാശാലയിലെ കൾച്ചറൽ സ്റ്റഡീസ് വിഭാഗത്തിന്റെ തലവനും സ്കൂൾ ഓഫ് ഇന്റർ‌ ഡിസിപ്ലിനറി സ്റ്റഡീസിന്റെ ഡീനുമായ പ്രൊഫസർ സത്യനാരായണയുടെ വീട്ടിൽ മഹാരാഷ്ട്ര പൊലീസ് തെലങ്കാന പൊലീസിന്റെ സഹായത്തോടെ റെയ്ഡ് ചെയ്യുകയായിരുന്നു.

എന്തിനാണ് മാവോ സെ തൂങ്ങിന്റെ പുസ്തകങ്ങൾ വായിക്കുന്നത്, എന്തിനാണ് കാൾ മാർക്സിന്റെ പുസ്തകങ്ങൾ വായിക്കുന്നത് എന്നു തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസുകാർ ചോദിച്ചത്. ഗദ്ദറിന്റെ പാട്ടുകൾ കേൾക്കുന്നത് എന്തുകൊണ്ടാണെന്നും പൊലീസ് ചോദിച്ചതായി സത്യനാരായണ പറഞ്ഞു. ഈ ചോദ്യങ്ങൾ കേട്ടതോടെ കഴിഞ്ഞ 30 വർഷക്കാലത്തെ അധ്വാനം കൊണ്ട് പടുത്തുയർത്തിയ തന്റെ അക്കാദമിക ജീവിതം വെറും അഞ്ചു മിനിറ്റു കൊണ്ട് തകർന്നുവെന്ന് സത്യനാരായണ പറഞ്ഞു.

ദൈവങ്ങളുടെ ചിത്രങ്ങൾ സൂക്ഷിക്കാതെ അംബോദ്കറുടെയും മഹാത്മാ ഫൂലെയുടെയും ചിത്രങ്ങൾ സൂക്ഷിക്കുന്നതെന്തിനാണെന്നും പൊലീസ് തന്നോട് ചോദിച്ചതായി സത്യനാരായണ പറഞ്ഞു. എന്തിനാണ് നിങ്ങളൊരു ബുദ്ധിജീവിയായിരിക്കുന്നതെന്നും പൊലീസ് സത്യനാരായണയോട് ചോദിച്ചു.

തെലങ്കാനയിലും ദേശീയതലത്തിലും ഏറെ ബഹുമാനിക്കപ്പെടുന്ന അക്കാദമിക ധൈഷണികനായ സത്യനാരായണയുടെ വീട്ടിൽ മുന്നറിയിപ്പൊന്നുമില്ലാതെയാണ് പൊലീസ് റെയ്ഡിനെത്തിയത്. വീട്ടിൽ നിന്ന് പുറത്തുവരാനോ ആരോടെങ്കിലും സംസാരിക്കാനോ പൊലീസ് അനുവദിക്കുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍