UPDATES

വിദേശം

ഉത്തര കൊറിയൻ സൈബർ ആക്രമണം: ഇന്ത്യൻ ബാങ്കിൽ നിന്നും 13.5 ദശലക്ഷം ഡോളർ കൊള്ളയടിക്കപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ

മികച്ച പ്ലാനിങ്ങോടെ നടത്തിയ സൈബർ ആക്രമണമായിരുന്നു ഇതെന്ന് സെക്യൂരിറ്റി കൗൺസിൽ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഡിലാറ്റർ പറഞ്ഞു.

ഇന്ത്യയിലെ കോസ്മോസ് ബാങ്കിൽ നിന്ന് സൈബർ ആക്രമണങ്ങളിലൂടെ 13.5 ദശലക്ഷം ഡോളര്‍ ഉത്തര‍ കൊറിയ കൊള്ളയടിച്ചെന്ന് ഐക്യരാഷ്ട്രസഭ. ബാങ്കിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ തകർത്താണ് കൊള്ള. കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിലായിരുന്നു ആക്രമണം. വൻതോതിൽ സന്നാഹപ്പെട്ട വിദഗ്ധരുടെ ഒരു സംഘമാണ് ഈ കൃത്യം നടത്തിയതെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിലെ വിദഗ്ധരുടെ പാനൽ പറഞ്ഞു.

2018 ഓഗസ്റ്റ് മാസത്തിലാണ് കോസ്മോസ് ബാങ്കിൽ നിന്നും 13.5 ദശലക്ഷം ഡോളർ കൊള്ളയടിക്കപ്പെട്ടത്. 14,000ത്തിലധികം എടിഎമ്മുകളിൽ നിന്നായി ഒരേസമയം ഇത്രയും തുക പിൻവലിക്കപ്പെടുകയായിരുന്നു. 28 രാജ്യങ്ങളിലെ എടിഎമ്മുകളിൽ നിന്നാണിത് സംഭവിച്ചത്. ഇതോടൊപ്പം ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേക്ക് പണം നീക്കം ചെയ്യപ്പെടുകയും ചെയ്തു.

മികച്ച പ്ലാനിങ്ങോടെ നടത്തിയ സൈബർ ആക്രമണമായിരുന്നു ഇതെന്ന് സെക്യൂരിറ്റി കൗൺസിൽ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഡിലാറ്റർ പറഞ്ഞു.

ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ വലയുകയാണ് ഉത്തര കൊറിയ. സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം മാർഗങ്ങളാണ് അവലംബിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍