UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി റാഫേൽ കരാർ നടപടികൾ വേഗത്തിലാക്കുകയായിരുന്നില്ല; സമാന്തര സംവിധാനം സൃഷ്ടിക്കുകയായിരുന്നു: എൻ റാം

ഇന്ത്യൻ ഭരണസംവിധാനത്തിലെ പ്രധാന അപാകതയായ നടപടിക്രമങ്ങളുടെ വേഗതക്കുറവ് മൂലം റാഫേൽ യുദ്ധവിമാന കരാർ വൈകാതിരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന് വ്യാഖ്യാനം നടത്തിയയാൾക്ക് മറുപടി നൽകി ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാൻ എൻ റാം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ത്യയുടെ ഉടമ്പടി സംഘത്തിന്റെ ഗതിവേഗം കൂട്ടാൻ ഇടപെടുകയായിരുന്നില്ല മറിച്ച് സമാന്തരമായ ഒരു ഇടപാട് വേറിട്ട് നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ സമാന്തരമായ നീക്കം നടത്തി, കരാർ ഫ്രാൻസിന് അനുകൂലമായ രീതിയിൽ മാറ്റിയെടുക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്തതെന്നും റാം തന്റെ ട്വീറ്റിൽ വിശദീകരിച്ചു. @ragways എന്ന ട്വിറ്റർ ഹാൻഡിലിന് മറുപടി നൽകി ട്വീറ്റ് ചെയ്യുകയായിരുന്നു എൻ റാം.

ദി ഹിന്ദു ദിനപത്രത്തിലാണ് റാഫേൽ കരാറിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടെന്ന വാർത്ത ഇന്ന് വന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിൽ നടന്ന എഴുത്തുകുത്തുകളുടെ രേഖകൾ പത്രം പ്രസിദ്ധീകരിച്ചു. പ്രശ്നത്തിലിടപെട്ട് ലോകസഭയിൽ സംസാരിക്കവെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഈ രേഖകളെ പരോക്ഷമായി സ്ഥിരീകരിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍