UPDATES

വിശകലനം

തിരഞ്ഞെടുപ്പ് കമ്മീഷന് പിടിക്കാന്‍ കഴിയാത്ത ‘നമോ ടിവി’യില്‍ നിറഞ്ഞ് പ്രധാനമന്ത്രി മോദി

“ചിലര്‍ ഇങ്ങനെയൊരു ചാനല്‍ തുടങ്ങിയെന്ന് കേട്ടു, എനിക്കത് കാണാനുള്ള സമയം കിട്ടിയില്ല” എന്നാണ് എബിപി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബ്രാന്‍ഡ് ലോഗോ ആക്കി നമോ ടിവി തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ പെരുമാറ്റച്ചട്ടങ്ങള്‍ക്കും അതീതമായി വിഹരിക്കുകയാണ്. മോദിയുടെ റാലികള്‍, മോദിയുടെ രാഷ്ട്രീയത്തേയും നയങ്ങളേയും പിന്തുണക്കുന്ന സിനിമകള്‍ എല്ലാമുണ്ട്, മിക്ക ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ നമോ ടിവിയില്‍. സ്‌പെഷല്‍ ബ്രോഡ്കാസ്റ്റ് ചാനല്‍ ആയതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സോ അനുമതിയോ ആവശ്യമില്ല എന്നാണ് പറയുന്നത്. ചിലര്‍ ഇങ്ങനെയൊരു ചാനല്‍ തുടങ്ങിയെന്ന് കേട്ടു, എനിക്കത് കാണാനുള്ള സമയം കിട്ടിയില്ല എന്നാണ് എബിപി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞത്.

ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ നമോ ടിവി എന്ന സ്‌പെഷല്‍ ബ്രോഡ്കാസ്റ്റിംഗ് ചാനലിനോട് മാത്രം പ്രത്യേക താല്‍പര്യം കാണിക്കുന്നു. അസാധാരണമായ തരത്തില്‍ ബ്രാന്‍ഡ് ലോഗോ ഉപയോഗിക്കാന്‍ കഴിയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ 30 സെക്കന്റ് പരസ്യസ്‌ളോട്ട് ഉപയോഗിക്കാന്‍ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടണം. ഓരോ സ്ലോട്ടിനും പ്രത്യേകം അനുമതി വേണം. നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടിയുള്ള 24 മണിക്കൂര്‍ പ്രൊമോഷന്‍ ചാനലായതിനാല്‍ ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കേണ്ടതാണ്. സ്‌പെഷല്‍ ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ എന്ന ലൂപ് ഹോള്‍ ഉപയോഗിച്ചാണ് നമോ ടിവിയുടെ സ്വതന്ത്ര വിഹാരം എന്ന് ദ വയര്‍ ചൂണ്ടിക്കാട്ടുന്നു.

ആയിരക്കണക്കിന് പ്രാദേശിക ചാനലുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി 2014ല്‍ ട്രായ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ഖുല്ലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ചാനലുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണം എന്ന് രാഹുല്‍ ഖുല്ലര്‍ പറഞ്ഞിരുന്നു. അകാലി ദള്‍, എഐഎഡിഎംകെ, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം ചാനലുകളെപ്പറ്റി രാഹുല്‍ ഖുല്ലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടികളുണ്ടായില്ല. ഇപ്പോള്‍ ബിജെപിയും പിന്‍വാതിലിലൂടെ ഇത്തരമൊരു ചാനല്‍ കൊണ്ടുവന്നിരിക്കുന്നു.

മോദി ആപ്പ് അതിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ നല്‍കുന്നുള്ളൂ. എന്നാല്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മോദിയുടെ റാലികള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണക്കുന്ന ടോയ്‌ലറ്റ് ഏക് പ്രേംകഥ തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ അവകാശപ്പെടുന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകളെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കര്‍ഷകരെക്കുറിച്ചും പറയുന്നു. ടാറ്റ സ്‌കൈ ആദ്യം ഹിന്ദി ന്യൂസ് സര്‍വീസ് എന്നാണ് നമോ ടിവിയെ വിളിച്ചിരുന്നത്. പിന്നീട് ഇത് മാറ്റി. ടാറ്റ സ്‌കൈ ആദ്യം ഹിന്ദി ന്യൂസ് സര്‍വീസ് എന്നാണ് നമോ ടിവിയെ വിളിച്ചിരുന്നത്. പിന്നീട് ഇത് മാറ്റി.

മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നിന്നുള്ള വാചകങ്ങളാണ് താഴെ കാണുന്നത്. മോദിയുടെ അടുത്ത റാലി എവിടെയായിരിക്കും എന്നത് സംബന്ധിച്ചും നമോ ആപ്പ് വിവരം നല്‍കുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ലൈവ് ഫീഡും നമോ ടിവിക്ക് കിട്ടുന്നുണ്ട്. ‘മേ ഭീ ചൗക്കിദാര്‍’ പരിപാടി റീടെലികാസ്റ്റ് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍