UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധി സമാധിയില്‍ പ്രണാമം, വാജ്‌പേയ് സമാധിയിലേയ്ക്ക് മോദി പോകുന്നത് 302 എംപിമാര്‍ക്കൊപ്പം

ലോകത്തിന് മുന്നില്‍ ബിജെപിയുടെ ശക്തിപ്രകടനമാണ് 302 എംപിമാരെ നയിച്ചുള്ള മോദിയുടെ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ന് വൈകീട്ട് രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി അടക്കമുള്ള 303 ബിജെപി എംപിമാര്‍ ഡല്‍ഹിയില്‍ യമുനാ തീരത്തെ മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ എബി വാജ്‌പേയിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. ലോകത്തിന് മുന്നില്‍ ബിജെപിയുടെ ശക്തിപ്രകടനമാണ് 302 എംപിമാരെ നയിച്ചുള്ള മോദിയുടെ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച മോദി പ്രണാമം അര്‍പ്പിച്ചിരുന്നു.

1996ല്‍ ആദ്യം പ്രധാനമന്ത്രിയായ വാജ്‌പേയിയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തത് മൂലം 13 ദിവസത്തിന് ശേഷം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. 1998ലും 99ലും പ്രധാനമന്ത്രിയായെങ്കിലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. 98ലെ സര്‍ക്കാര്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനകം വീണു. 99ലെ സര്‍ക്കാരും കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. 2002ല്‍ മുസ്ലീങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ സമയത്ത് ലോകത്തിന് മുന്നില്‍ താന്‍ തല കുനിക്കേണ്ടി വന്നതായി അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പറഞ്ഞിരുന്നു. രാജധര്‍മ്മം പാലിക്കാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഉപദേശിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ മോദിയെ അടുത്തിരുത്തിക്കൊണ്ടായിരുന്നു ഇത്. ഗോവയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോദിയ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ വാജ്‌പേയി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്‍കെ അദ്വാനിയുടെ നിര്‍ബന്ധപ്രകാരം മോദി തുടരുകയായിരുന്നു.

ALSO READ: ഗോഡ്‌സെ ദേശീയവാദി എന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ; ഗാന്ധിയെ ഏത് സാഹചര്യത്തില്‍ കൊന്നു എന്ന് അറിയില്ല

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് 2014ല്‍ ലോക്‌സഭയില്‍ ബിജെപി ആദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. 2014ല്‍ അധികാരത്തില്‍ വന്ന മോദി ബിജെപിയുടെ നിയന്ത്രണം തന്നിലും അമിത് ഷായിലും കേന്ദ്രീകരിക്കുകയും എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ഒതുക്കുകയും ചെയ്തിരുന്നു. ഇരു നേതാക്കളേയും മാര്‍ഗനിര്‍ദ്ദേശക് മണ്ഡലിലേയ്ക്ക് മാറ്റി. അദ്വാനിക്കും ജോഷിക്കും ഇത്തവണ സീറ്റ് നല്‍കിയില്ല. ഇരു നേതാക്കളും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപിയുടെ ഏറ്റവും വലിയ വിജയവുമായി രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി അദ്വാനിയേയും ജോഷിയേയും സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍