UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ കാര്യം നോക്കിയാല്‍ മതിയെന്ന് നസീറുദ്ദീൻ ഷാ

നസീറുദ്ദീന്റെ പ്രസ്താവനയെ മുഹമ്മദലി ജിന്നയുടെ പഴയൊരു പ്രസ്താവനയുമായി താരതമ്യം ചെയ്തിരുന്നു ഇമ്രാൻ ഖാൻ.

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്തെ കാര്യം നോക്കിയാൽ മതിയെന്നും താനുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ പ്രസ്താവന നടത്താൻ വരേണ്ടതില്ലെന്നും ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. ലാഹോറിൽ കഴിഞ്ഞദിവസം ഇമ്രാൻ ഖാൻ നടത്തിയ ഒരു പ്രസ്താവനയാണ് ഷായുടെ കടുത്ത ഭാഷയിലുള്ള തിരിച്ചടിക്ക് വിധേയമായത്. ഇന്ത്യയില്‍ വർധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ഭീതി പ്രകടിപ്പിച്ച് നസീറുദ്ദീൻ ഷാ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിൽ നസീറുദ്ദീന്റെ പ്രസ്താവനയെ മുഹമ്മദലി ജിന്നയുടെ പഴയൊരു പ്രസ്താവനയുമായി താരതമ്യം ചെയ്യുകയായിരുന്നു.

നിയമവാഴ്ചയെ മാനിക്കാത്ത ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്ന പുതിയ സാഹചര്യത്തിൽ തനിക്ക് തന്റെ കുട്ടികളെക്കുറിച്ചോർത്ത് ഭയമുണ്ടെന്നായിരുന്നു നസീറുദ്ദീൻ ഷായുടെ പ്രസ്താവന. ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് തുല്യത ലഭിക്കില്ലെന്ന തരത്തിൽ മുഹമ്മദലസി ജിന്ന സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് നടത്തിയ പ്രസ്താവനയോട് ഇതിനെ ഇമ്രാൻ ഖാൻ ഉപമിച്ചു.

ഇതിന് മറുപടിയായി കടുത്ത ഭാഷയിലാണ് ഷാ പ്രതികരിച്ചത്: “കഴിഞ്ഞ 70 വർഷമായി ഒരു ജനാധിപത്യ രാജ്യമായാണ് ഇന്ത്യ നിലനിൽക്കുന്നത്. സ്വന്തം കാര്യം നോക്കാൻ ഇന്ത്യക്ക് പ്രാപ്തിയുണ്ട്. ഇമ്രാൻ ഖാൻ തന്റെ രാജ്യത്തെ കാര്യം നോക്കിയാൽ മതി.”

ബുലന്ദ്ഷഹർ ആൾക്കൂട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷായുടെ മുൻ പ്രസ്താവന. ഒരു പൊലീസുകാരന്റെ മരണത്തെക്കാൾ പ്രാധാന്യം ഒരു പശുവിന്റെ മരണത്തിന് വരുന്നതായി ഷാ ചൂണ്ടിക്കാട്ടി. തന്റെ മക്കളുടെ ചുറ്റും ആളുകൾ കൂടുകയും നിങ്ങൾ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുമോയെന്ന് ഭയമുണ്ടെന്നും അവർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍