UPDATES

ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദ് വെള്ളത്തിനടിയില്‍ പരിശീലനം നടത്തുന്നു, അത്തരം ആക്രമണങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ജാഗരൂകരാണ്: ഇന്ത്യന്‍ നേവി ചീഫ്

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനയുടെ കടന്നുകയറ്റത്തെ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ആഗോള ശക്തിയാവാനാണ് ചൈനയുടെ ശ്രമം.

ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദ് വെള്ളത്തിനടിയില്‍ പരിശീലനം നടത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ നാവികസേന തലവന്‍ അഡ്മിറല്‍ കരംബീര്‍ സിംഗ്. വെള്ളത്തിനടിയിലുള്ള ആക്രമണങ്ങള്‍ക്കാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. എന്നാല്‍ ഞങ്ങള്‍ ആ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. മാത്രമല്ല അത്തരം ആക്രമണങ്ങള്‍ പരാജയപ്പെടുത്തുന്നതിന് തങ്ങള്‍ പൂര്‍ണ്ണമായും ജാഗരൂകരാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും നേവി ചീഫ് മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനയുടെ കടന്നുകയറ്റത്തെ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ആഗോള ശക്തിയാവാനാണ് ചൈനയുടെ ശ്രമം. അതുകൊണ്ട് തന്നെ അവര്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങളത് നിരീക്ഷിക്കുന്നുണ്ട്. രാജ്യതാല്‍പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. രാജ്യതാല്‍പര്യത്തിന് എതിരെയുള്ള ഏന്തെങ്കിലും കടന്നുകയറ്റം സംഭവിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും.

2008ലെ മുംബൈ ആക്രമണത്തിനുശേഷം തീരദേശ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും ഏത് ആക്രമണത്തെയും നേരിടാന്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ നടപടികള്‍ നന്നായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തീരദേശ സുരക്ഷയുടെ മൊത്തതിലുള്ള ചുമതലയും നാവികസേനയാണ് ഏറ്റെടുത്തിരിക്കതുന്നത്. തീരസംരക്ഷണ സേനയും മറൈന്‍ പോലീസും പങ്കാളികളാണെന്ന് നാവിക സേന തലവന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നാവികസേനയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചുവെന്നത് കരംബീര്‍ സിംഗ് സമ്മതിച്ചു. ഒരു പരിധിവരെ ബജറ്റ് വിഹിതം പരിമിതപ്പെടുത്തിയെന്നും നാവികസേനയുടെ സംഭരണ പദ്ധതി നവീകരിക്കേണ്ടിവന്നുവെന്നു അദ്ദേഹം വെളിപ്പെടുത്തി.

Read: സാമ്പത്തിക പ്രതിസന്ധി രൂക്ഷം? അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍